Image

സൗദിയില്‍ വീണ്ടും പൊതുമാപ്പ്‌; നടപടികള്‍ ആരംഭിച്ചു

Published on 24 January, 2012
സൗദിയില്‍ വീണ്ടും പൊതുമാപ്പ്‌; നടപടികള്‍ ആരംഭിച്ചു
ജിദ്ദ: സൗദിയിലെ അനധികൃത കുടിയേറ്റക്കാരെ സര്‍ക്കാര്‍ പൊതുമാപ്പിന്‍െറ ആനുകൂല്യത്തില്‍ നാട്ടിലേക്കയക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന്‌ നിര്‍ദേശിച്ച്‌ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വാര്‍ത്താകുറിപ്പ്‌ ഇറക്കിയിട്ടുണ്ട്‌.

ഹജ്ജ്‌, ഉംറ, വിസിറ്റ്‌ വിസയില്‍ വന്ന്‌ ഇവിടെ അനധികൃതമായി തങ്ങുന്നവര്‍ എത്രയും പെട്ടെന്ന്‌ അവസരം പ്രയോജനപ്പെടുത്തമെന്ന്‌ കോണ്‍സുലേറ്റ്‌ ഓര്‍മപ്പെടുത്തി. വിരലടയാളം എടുത്ത ശേഷം പാസ്‌പോര്‍ട്ട്‌, വിമാന ടിക്കറ്റ്‌ എന്നിവയുമായി നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീല്‍ ) എത്തി എക്‌സിറ്റ്‌ വിസ സ്റ്റാമ്പ്‌ ചെയ്യിക്കണം. പാസ്‌പോര്‍ട്ടിന്‍െറ മേല്‍ വിസ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന്‌ തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ജവാസാത്തില്‍ (പാസ്‌പോര്‍ട്ട്‌ ) ചെന്ന്‌ കമ്പ്യൂട്ടര്‍ പ്രിന്‍റ്‌ എടുത്ത്‌ വിസ സ്റ്റാറ്റസ്‌ ഉറപ്പാക്കണമെന്നും വാര്‍ത്താകുറിപ്പില്‍ ഓര്‍മിപ്പിച്ചു.

ഇത്തരമൊരു ആനുകൂല്യത്തെ കുറിച്ച്‌ റിയാദിലും വിവരമില്ല എന്നാണറിയുന്നത്‌. ഉറൂബ്‌കാര്‍ക്ക്‌ ഇപ്പോഴത്തെ സൗകര്യം ബാധകമാവില്ല എന്ന്‌ കോണ്‍സുലേറ്റ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സൗദിയില്‍ വീണ്ടും പൊതുമാപ്പ്‌; നടപടികള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക