Image

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനാ കേരള സെമിനാര്‍ അദ്ധ്യക്ഷന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 14 February, 2016
ഡോ. എ.കെ.ബി. പിള്ള ഫൊക്കാനാ കേരള സെമിനാര്‍ അദ്ധ്യക്ഷന്‍
ന്യൂയോര്‍ക്ക്: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തില്‍ സമകാലീനപ്രസക്തിയുള്ള മറ്റൊരു ആശയം ജനങ്ങള്‍ക്കായി കാഴ്ച വെയ്ക്കുന്നു. നാളിതുവരെ അവതരിപ്പിച്ചതിനേക്കാള്‍ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളോടെ തയ്യാറാക്കിയ ഈ ആശയം `കേരള കമ്മിറ്റി' എന്ന പേരില്‍ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്നത് പ്രശസ്ത മാനവവികാസ ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. എ.കെ.ബി. പിള്ളയാണ്.

കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷകങ്ങളിലൊന്നായ സെമിനാറുകളില്‍ ` കേരള സെമിനാര്‍' എന്ന പേരില്‍ അദ്ദേഹം നയിക്കുന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നു മാത്രമല്ല, ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. അമേരിക്കന്‍ മലയാളികളും കേരളവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ
പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്ന ദൗത്യം ഫൊക്കാനയുടെ ലക്ഷ്യങ്ങളിലൊന്നാണല്ലോ. അവയില്‍ സുപ്രധാനമായവ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണം, കേരളവുമായുള്ള മലയാളികളുടെ സാംസ്‌ക്കാരികവും വൈകാരികവുമായ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുക, അതിലുപരി കേരളത്തിന്റെ വികസനത്തില്‍ മറുനാടന്‍ മലയാളികളുടെ സഹകരണം ഉറപ്പാക്കുക?എന്നിവ ഉള്‍പ്പെടുന്നു. ഈ വിഷയങ്ങളില്‍ നൈപുണ്യം നേടിയിട്ടുള്ള പ്രഗത്ഭനാണ് ഡോ. എ.കെ.ബി. പിള്ള.

കേരളത്തിലെ ഇന്നത്തെ രൂക്ഷമായ മുല്യച്ചുതിയില്‍ നിന്നും പുനരുദ്ധികരിക്കാന്‍ കഴിയുമോ? കഴിയും !പ്രേത്യകിച്ചു അമേരിക്കയിലെ മലയാളികള്‍ക്ക്, ഇതാണ് ലോകപ്രശസ്ത മാനവവികാസ ശാസ്ത്രജ്ഞനും സാഹിത്യകാരനും , കേരള വികസകര്യങ്ങളില്‍ ശ്രദ്ധേയനുമയ ഡോ. എ.കെ.ബി. പിള്ളയുടെ നിശിതമായ വിക്ഷണം. ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിലെ കേരള വികസന സെമിനറിന്റെ ചെയര്‍പേര്‍സനുമാണ് ഡോ . എ.കെ.ബി. പിള്ള . ഈ സെമിനാറില്‍ അമേരിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാങ്ങളില്‍ നിന്നുംമുള്ള വിദദ്ധര്‍ പങ്കെടുക്കും.
പ്രകൃതിയുടെ പുനനിര്‍മ്മണം, കൃഷി ,വെവസായം, വിദ്യാഭ്യാസം സംസ്‌കരികസ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വിഷയങ്ങളും ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപെടും.കേരളത്തില മുതല്‍ മുടക്കാന്‍ അമേരികള്‍ മയളികള്‍ക് അവസരം ഒരുക്കുക എന്നത് കുടിയാണ് സെമിനറിന്റെ ലെക്ഷ്യം. പ്രവാസികള്‍ ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളും ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഡോ. എ.കെ.ബി. പിള്ള പറഞ്ഞു.

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനായുടെ ആഭിമുഖ്യത്തില്‍ തയാറാക്കിയ കേരളസ് ഡെവലപ്പ്‌മെന്റ് എ മനിഫസ്‌ടോ എന്ന പുസ്തകം ആവശ്യപെടുന്നവര്‍ക്ക് ഇമെയില്‍ വഴി എത്തിക്കുന്നതാണ്.
1972 മുതല്‍ കേരളത്തിലെ വികസന കര്യങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തിവരുന്ന ഡോ. എ.കെ.ബി. പിള്ളയുടെ
വിക്ഷണം ചുരുങ്ങിയ കാലംകൊണ്ട് ചുരുങ്ങിയ ചിലവില്‍ കേരളത്തെ സുഭിക്ഷമാക്കം എന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫ. എ.കെ.ബി. പിള്ളയുമായി ബന്ധപ്പെടുക: ഫോണ്‍ 

ഡോ. എ.കെ.ബി. പിള്ള ഫൊക്കാനാ കേരള സെമിനാര്‍ അദ്ധ്യക്ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക