Image

കൈരളി ടി.വി. പുതിയ ഫോര്‍മാറ്റില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 January, 2012
കൈരളി ടി.വി. പുതിയ ഫോര്‍മാറ്റില്‍
ന്യൂയോര്‍ക്ക്‌: ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമായ കൈരളി ചാനല്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച്‌ പതിനൊന്നാം വര്‍ഷം പിന്നിടുകയാണ്‌.

കേരളീയ സംസ്‌ക്കാരത്തേയും പൈതൃക കലകളേയും പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏക ചാനലെന്ന ഖ്യാതി നേടിയ കൈരളി, കാലോചിതമായി വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നൂതന സാങ്കേതിക വിദ്യയിലൂടെ ജനലക്ഷങ്ങള്‍ക്ക്‌ ദൃശ്യാനുഭവ ഭംഗിയൊരുക്കാന്‍ എപ്പോഴും ജാഗരൂകരാണ്‌.

ഈ അടുത്ത നാളുകളില്‍ MPEG2ല്‍ നിന്ന്‌ MPEG4ലേക്ക്‌ ഫോര്‍മാറ്റ്‌ മാറ്റിയത്‌ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈ മാറ്റത്തിലൂടെ വീഡിയോ എക്‌സലന്‍സി നേടാന്‍ കഴിഞ്ഞതാണ്‌ കൈരളിയുടെ ഏറ്റവും വലിയ നേട്ടം. കൂടാതെ, ഈ പുതുവര്‍ഷത്തില്‍ പത്തോളം പുതിയ മികച്ച പ്രോഗ്രാമുകള്‍ കൈരളി നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

അമേരിക്കയിലെ പ്രേക്ഷകര്‍ക്കായി അമേരിക്കന്‍ ഫോക്കസ്‌, കൈരളി യു.എസ്‌.എ. ന}സ്‌, അമേരിക്കന്‍ കഫേ എന്നീ പുതിയ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. കൈരളിയുടെ സാങ്കേതിക വിഭാഗത്തിന്റെ സേവനം 24 മണിക്കൂറും ഡിഷ്‌നെറ്റിലൂടെ 1-877-608-2740 എന്ന നമ്പറില്‍ ലഭ്യമാണ്‌.

കൈരളി ചാനലിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും പങ്കാളികളായ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ നിസ്സീമമായ സഹകരണവും പങ്കാളിത്തവും ഞങ്ങള്‍ എന്നും നന്ദിയോടെ സ്‌മരിക്കുന്നതോടൊപ്പം, എല്ലാ മലയാളികള്‍ക്കും ആത്മാഭിമാനം തോന്നാവുന്ന ദൃശ്യാനുഭവം നല്‍കാന്‍ കൈരളിക്ക്‌ കഴിഞ്ഞതില്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളും സന്തോഷിക്കുന്നു.

പൂര്‍ണ്ണ വിവരങ്ങള്‍ക്ക്‌: സുകു നായര്‍ -832 236 8530, ജോസ്‌ കാടാപുറം - 914 954 9586, ശിവന്‍ മുഹമ്മ (630 363 0436) ജോസ്‌ പ്ലാക്കാട്ട്‌ - 972 839 9080. ഇ-മെയില്‍: kairalitvny@gmail.com; SIVAN MUHAMMA-630 363   0436
കൈരളി ടി.വി. പുതിയ ഫോര്‍മാറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക