Image

ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 21 February, 2016
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു
റ്റാമ്പാ: സംഭവബഹുലമായ കര്‍മ്മവീഥിയിലൂടെ പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലാക്കി പൊതുപ്രവര്‍ത്തനം നടത്തുന്ന ശ്രീ ജോമോന്‍ കളപ്പുരയ്ക്കല്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനക്കേക്ക് വരുന്നത് സംഘടനയുടെ കെട്ടുറപ്പിനു കരുത്തേകുമെന്നു ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഏറ്റെടുത്ത ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടുള്ള നിരവധി കര്‍മ്മപരിപാടികള്‍ ജോമോന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. തുടര്‍ന്നും ഫോമയുമായി ആലോചിച്ച് നൂതന പരിപാടികള്‍ ആവിഷ്കരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് ജോമോന്‍ പ്രസ്താവിച്ചു. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി വെല്ലുവിളികള്‍ കരുത്താക്കി സംഘടനയെ നയിക്കും- ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

ഫോമയുടെ ഫ്‌ളോറിഡയിലെ പ്രഥമ ആര്‍.വി.പി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്‌ളോറിഡാ ഫോമാ ടാലന്റ് ഷോ കണ്‍വീനര്‍, എം.എ.സി.എഫ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ടാമ്പാ നാടകവേദി, മറ്റ് ഇതര സാംസ്കാരിക വേദികള്‍ തുടങ്ങിയവയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിഭാഗീതയില്ലാത്ത പ്രവര്‍ത്തനവും, കൃത്യമായ നീതിബോധവും, കറതീര്‍ന്ന സാമൂഹിക പ്രതിബദ്ധതയും ജോമോന്‍ കളപ്പുരയ്ക്കലിനു സാധിക്കട്ടെ എന്ന് എം.എ.സി.എഫ് ഭാരവാഹികള്‍ ആശംസിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്ത്, സെക്രട്ടറി രാജീവ് നായര്‍, മറ്റു ഭാരവാഹികളായ രേഹി മാത്യു, ഷീലാ ഷാജു, ഷീലാക്കുട്ടി, ബിജോയ് മാത്യു, സജി കരിമ്പന്നൂര്‍, ഫാ. ടോംസണ്‍ ചാക്കോ, ടി. ഉണ്ണികൃഷ്ണന്‍, രാജീവ് നായര്‍, സാല്‍മോന്‍ മാത്യു, ഷോണി ഏബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

സജി കരിമ്പന്നൂര്‍ അറിയിച്ചതാണി­ത്.
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന്‍ കളപ്പുരയ്ക്കലിനെ എന്‍ഡോഴ്‌സ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക