Image

ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ കൊളോണ്‍ മലയാളികള്‍ അനുശോചിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 25 January, 2012
ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ കൊളോണ്‍ മലയാളികള്‍ അനുശോചിച്ചു
കൊളോണ്‍ ‍: ആറു പതിറ്റാണ്ടിലധികം കേരളത്തിന്റെ സാംസ്‌കാരിക നിരയില്‍ നിറഞ്ഞു നിന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടവും സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്ത് പകരം വെയ്ക്കാനില്ലാത്ത തികഞ്ഞ മഹല്‍ പ്രതിഭയെയുമാണ് നഷ്ടമായതെന്ന് കൊളോണ്‍ മലയാളികള്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സമൂഹത്തെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും മുഖം നോക്കാതെ സാധാരണക്കാരന്റെ ഭാഗത്തു നിന്ന് സംസാരിക്കുകയും, പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. മുഖം നോക്കാതെ ആരെയും വിമര്‍ശിക്കുകയും തുറന്ന് എഴുതുകയും ചെയ്യുന്ന സത്യസന്ധനായ ഗാന്ധിയന്‍. അഴീക്കോടിന്റെ നിര്യാണം കേരളത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കനത്ത നഷ്ടമാണെന്ന് കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, സെക്രട്ടറി ഡേവീസ് വടക്കുംചേരി, സെന്‍ട്രല്‍ കമ്മറ്റി ഓഫ് കേരള അസോസിയേഷന്‍സ് സെക്രട്ടറി ജോസഫ് മാത്യു,വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ് ജോളി തടത്തില്‍, യൂറോപ്യന്‍ മലയാളി റൈറ്റേഴ്‌സ് ഫോറം ചെയര്‍മാന്‍ എഡ്വേര്‍ഡ് നസ്രത്ത്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍, ഭാരതീയ സ്വയം സഹായ സമിതി പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, പ്രവാസി ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ ജോസ് കുമ്പിളുവേലില്‍ തുടങ്ങിയവര്‍ അനുസ്മരിച്ചു.

സമകാലിക കേരളത്തിന് ദിശാബോധം ഉണര്‍ത്തി കപടന്യായങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും അഗ്‌നിനാളങ്ങളേക്കാള്‍ ചുട്ടുപൊള്ളുന്ന വാക്കുകള്‍കൊണ്ടു പ്രതികരിക്കുകയും ചെയ്ത ധീരസാംസ്‌കാരിക നായകന്, ആ മഹാ തേജസിന്റെ സ്മരണയ്ക്കുമുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നതായി അനുശോചസന്ദേശത്തില്‍ പറഞ്ഞു.

ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ കൊളോണ്‍ മലയാളികള്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക