Image

ജോണ്‍ പോള്‍ (റോ­ഷന്‍) റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ് സ്ഥാനാര്‍ഥി

Published on 24 February, 2016
ജോണ്‍ പോള്‍ (റോ­ഷന്‍) റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ് സ്ഥാനാര്‍ഥി
സിയാ­റ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജി­യന്‍ വൈസ് പ്രസി­ഡന്റായി ജോണ്‍ പോളിനെ കേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേ­ശി­ച്ചു. റോഷന്‍ എന്ന് ഫോമ­യില്‍ പൊതുവെ അിറ­യ­പ്പെ­ടുന്ന ജോണ്‍ പോള്‍ എക്കാ­ലവും ഫോമയോ­ടൊപ്പം നില­ കൊണ്ട നേതാ­വാ­ണ്. ഫോമ­യുടെ വളര്‍ച്ച­യില്‍ തന്റേ­തായ വ്യക്തി­മുദ്ര പതി­പ്പിച്ച റോഷന്‍ എല്ലാ അന്തര്‍ദേ­ശീയ കണ്‍വന്‍ഷ­നു­ക­ളിലും നേതൃത്വം വഹി­ച്ചി­ട്ടു­ണ്ട്.
2010 ലെ ലാസ്‌വേഗസ് കണ്‍വന്‍ഷന്റെ കണ്‍വീ­നര്‍ പദ­വി­യി­ലി­രുന്ന് വ്യക്തി­മുദ്ര പതി­പ്പിച്ച ഇദ്ദേഹം കേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടന്റെ പ്രസി­ഡന്റ്, സിയാ­റ്റില്‍ എക്യു­മി­നി­ക്കല്‍ കണ്‍വീ­നര്‍, എന്നീ സ്ഥാന­ങ്ങളും വഹി­ച്ചി­ട്ടു­ണ്ട്.

ഫോമ­യില്‍ സ്ഥാന­മാ­ന­ങ്ങള്‍ക്ക് വേണ്ടി ഒരി­ക്കലും മുന്നോ­ട്ടു­വ­രാതെ, അണി­യ­റ­യില്‍ മാത്രം നിന്നു­കൊണ്ട് എല്ലാവിധ പ്രോത്സാ­ഹ­ന­ങ്ങ­ളും, സഹായ സഹ­ക­ര­ണ­ങ്ങളും എല്ലാ­യ്‌പ്പോഴും നിര്‍ബാധം നല്‍കി­ക്കൊ­ണ്ടി­രി­ക്കുന്ന റോഷന്റെ ഒപ്പം ഒരു നല്ല­കൂട്ടം സുഹൃ­ത്തു­ക്ക­ളു­മു­ണ്ട്. ഫോമ­യുടെ നേതൃത്വ നിര­യി­ലേക്ക് റോഷന്‍ എത്തി­പ്പെ­ടാന്‍ വളരെ വൈകി­യെന്ന് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് ജ്യോതിഷ് നായ­രും, സെക്ര­ട്ടറി പ്രമോദ്  മാഞ്ഞാ­ലിയും അഭി­പ്രാ­യ­പ്പെ­ട്ടു.

പത്ത­നം­തിട്ട ഓമ­ല്ലൂര്‍ സ്വദേ­ശി­യായ റോഷന്റെ ഭാര്യ റോസ്‌ലിന്‍ ജോണ്‍ മകന്‍ ഷോണ്‍, മകള്‍ ഷെറിന്‍ എന്നി­വരും സംഘ­ടനാ പ്രവര്‍ത്ത­ന­ങ്ങളെ പിന്തു­ണ­ക്കു­ന്നു­.
ജോണ്‍ പോള്‍ (റോ­ഷന്‍) റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ് സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക