Image

ജര്‍മനിയില്‍ ജനസംഖ്യാ ചുരുക്കം ഇല്ലാതായി, കാരണം കുടിയേറ്റക്കാര്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 25 January, 2012
ജര്‍മനിയില്‍ ജനസംഖ്യാ ചുരുക്കം ഇല്ലാതായി, കാരണം കുടിയേറ്റക്കാര്‍
ബര്‍ലിന്‍: കഴിഞ്ഞ എട്ടു വര്‍ഷമായി ജനസംഖ്യയില്‍ കുറവു വന്നിരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ കുടിയേറ്റ പ്രവണത അന്തമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല കുടിയേറ്റക്കാരുടെ ഒഴുക്കുതന്നെ.

എട്ടു വര്‍ഷത്തിലാദ്യമായാണ്‌ ഇങ്ങനെ ജനസംഖ്യയില്‍ കുറവു കാണാത്തതെന്ന്‌ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്‌ വെഴിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 81.80 മില്യന്‍ ആളുകളാണ്‌ ജര്‍മനിയിലുള്ളത്‌.

ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ജര്‍മനി തന്നെ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ അമ്പതിനായിരം പേരുടെ വര്‍ധനയാണ്‌ രാജ്യത്തെ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്‌.

എന്നാല്‍, ഇപ്പോഴും യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിലൊന്ന്‌്‌ ജര്‍മനിയാണ്‌. ഇതു രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കു നയിക്കുമെന്ന ഘട്ടത്തില്‍ കുടിയേറ്റം അനുഗ്രഹമായെന്നും വിദഗ്‌ധര്‍ കരുതുന്നു.

കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യാ വര്‍ധന പൂര്‍ണമായി കുടിയേറ്റത്തെ ആശ്രയിച്ചായിരുന്നു. ജനന നിരക്കിനെക്കാള്‍ വളരെ കൂടുതലാണ്‌ ഇപ്പോഴും മരണ നിരക്ക്‌. ഇക്കാരണത്താല്‍ കുടിയേറ്റ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കാന്‍ രാജ്യം തയാറായിരുന്നു എന്നതും പ്രത്യേകം ചൂണ്‌ടിക്കാണിക്കപ്പെടുന്നു.
ജര്‍മനിയില്‍ ജനസംഖ്യാ ചുരുക്കം ഇല്ലാതായി, കാരണം കുടിയേറ്റക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക