Image

ഐക്യരാഷ്‌ട്ര സംഘടനയിലെ ഇന്ത്യന്‍ ക്ലബില്‍ ആറു മലയാളി സാരഥികള്‍

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 25 January, 2012
ഐക്യരാഷ്‌ട്ര സംഘടനയിലെ ഇന്ത്യന്‍ ക്ലബില്‍ ആറു മലയാളി സാരഥികള്‍
വിയന്ന: 2009ല്‍ രൂപം കൊണ്‌ട വിഐസി ഇന്ത്യന്‍ ക്ലബിന്റെ 2012ലെ കമ്മറ്റിയില്‍ മലയാളികളുടെ നിറഞ്ഞ സാന്നിധ്യം. പുതിയ കമ്മറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട 13 പേരില്‍ ആറുപേര്‍ മലയാളികളാണ്‌. വിയന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക്‌ എനര്‍ജി ഏജന്‍സി, യുണിഡോ, സിടിബിടിഒ, യുഎന്‍ഒഡിസി, യുഎന്‍ഒവി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായ റൂബി ജോണ്‍, ക്യാപ്‌റ്റന്‍ ഡേവിസ്‌ എടാട്ടുകാരന്‍, ഏബ്രഹാം കുരുട്ടുപറമ്പില്‍, സെബാസ്റ്റ്യന്‍ തേവലക്കര, സിറിള്‍ മനയാനിപ്പുറത്ത്‌, എല്‍ദോ പല്‍പത്ത്‌ എന്നിവരാണ്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികള്‍.

വിയന്നയിലെ ഐക്യരാഷ്‌ട്ര സംഘടനയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാമൂഹ്യവും സാംസ്‌കാരികവുമായ ഉന്നമനം, വ്യക്തിത്വവികസനം തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ ഉന്നം വച്ചു പ്രവര്‍ത്തിക്കുന്ന വിഐസി ഇന്ത്യന്‍ ക്ലബ്‌ നിരവധി കലാ-സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്‌ട്‌.

സംഗീതലോകത്തെ കുലപതികളായിരുന്ന ബീഥോവന്റെയും മൊസാര്‍ട്ടിന്റെയും നാടായ വിയന്ന ഇന്റര്‍നാഷണല്‍ സെന്റര്‍, യുഎന്‍ഒ സിറ്റി എന്ന പേരിലാണ്‌ പൊതുവേ അറിയപ്പെടുന്നത്‌.

ഡാന്യൂബ്‌ നദിയുടെ തീരത്ത്‌ ജോഹാന്‍ സ്റ്റാബര്‍ 1979ല്‍ പണിതീര്‍ത്ത ഈ സൗഥത്തില്‍ ജോലി ചെയ്യുന്ന അയ്യായിരത്തിലധികം വരുന്ന ഉദ്യോഗസ്ഥരില്‍ 250ലധികം പേര്‍ ഇന്ത്യക്കാരാണെന്നതില്‍ നമുക്കഭിമാനിക്കാം.
ഐക്യരാഷ്‌ട്ര സംഘടനയിലെ ഇന്ത്യന്‍ ക്ലബില്‍ ആറു മലയാളി സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക