Image

റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍

Published on 25 January, 2012
റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍
ദുബായ്‌: അഗ്‌മ ഗള്‍ഫിലെ ഇതര അസോസിയേഷനുകളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന എന്നും റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക്‌ ഒരു മാതൃകയാണെന്നും ഇത്തരം അസോസിയേഷനുകളാണ്‌ പുതിയ ജീവിത ചുറ്റുപാടുകളില്‍ ഏറെ ഗുണപരമാവുക എന്നും അഗ്‌മയുടെ ഔപചാരിക ഉദ്‌്‌ഘാടനവേളയില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.

ദുബൈ അല്‍ ഖൂസ്‌ അല്‍ ഖേല്‍ ഗേറ്റ്‌ നിവാസികളായ മലയാളികളുടെ സംഘടനയായ അഗ്‌മ, അതിന്റെ പ്രവര്‍ത്തന കാഴ്‌ച്ചപ്പാടിലും, ചുരുങ്ങിയ ദിനങ്ങള്‍ക്കകം നേടിയെടുത്ത വിജയവും അംഗീകാരവും ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

തിരക്കേറിയ തൊഴില്‍ പ്രയാണത്തിനിടയില്‍ പ്രത്യേകിച്ച്‌ പ്രവാസ ജീവിതത്തില്‍ ,പരസ്‌പരം കാണുവാനും ചിരിക്കുവാനും, സംസാരിക്കുവാനും, മനസിലാക്കുവാനും മടികാണിക്കുന്ന പുതിയ ജീവിത ചുറ്റുപാടുകളില്‍, ആയിരക്കണക്കിന്‌ ഫ്‌ളാറ്റുകളില്‍ നിന്നും ഏറെ അധികം സുഹൃത്തുക്കളെ നല്‍കുകയും കലാകായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും,പരസ്‌പരം സഹായിക്കുകയും അതു വഴി മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്ന്‌ വരുത്തുകയും ചെയ്യുന്നു എന്നത്‌ വഴി അഗ്‌മ അയല്‍പക്ക സംഘടനകള്‍ക്ക്‌ ഒരു മാതൃകയായി മാറിക്കഴിഞ്ഞതായി ഗണേഷ്‌കുമാര്‍ പറഞ്ഞു.ദുബായ്‌ ജെഎസ്‌എസ്‌ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ജനുവരി 20ന്‌ നടന്ന ചടങ്ങില്‍ അഗ്‌മയുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സബീല്‍ പാലസ്‌ പ്രതിനിധിയും റീജന്‍സി ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ അഗ്‌മയുടെ വെബ്‌ സൈറ്റ്‌ ംംം.മസഴാമ.രീാ അനാവരണം ചെയ്‌തു. പ്രവാസ എഴുത്തുകാരന്‍ എ.എം.മുഹമ്മദ്‌ മുഖ്യ പ്രഭാഷണവും അഗ്‌മയുടെ പ്രസിഡന്റ്‌ രാജീവ്‌ പിള്ള അധ്യക്ഷ്യ പ്രസംഗവും സെക്രട്ടറി കിഷോര്‍ ബാബു റിപ്പോര്‍ട്ട്‌ അവതരണവും ആര്‍ട്ട്‌സ്‌ സെക്രട്ടറി സജേഷ്‌ സ്വാഗതവും ട്രഷറര്‍ നസീര്‍ നന്ദിയും പറഞ്ഞു.

വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ പ്രസീത രാജേഷ്‌ ആശംസ പ്രസംഗവും നടത്തി.തുടര്‍ന്ന്‌ അഗ്‌മ വനിതാ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ അംഗങ്ങളുടേയും കുട്ടികളുടേയും കലാപരിപടികളും ഏഷ്യാനെറ്റ്‌ ഫെയിം രാജീവ്‌ കോടമ്പള്ളിയുടെ നേതൃത്വത്തില്‍ ദുബായിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും നൃത്തനൃത്യങ്ങളും അരങ്ങേറി.

അഗ്‌ മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 055 9546422, 055 9051196 എന്ന നമ്പരിലും www.akgma.com എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടുക.
റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക