Image

ജയ്‌മോള്‍ തോമസ് ഫോമ വനിതാ പ്രതിനിധിയായി നാമനിര്‍ദേശപത്രിക നല്‍കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 01 March, 2016
ജയ്‌മോള്‍ തോമസ് ഫോമ വനിതാ പ്രതിനിധിയായി നാമനിര്‍ദേശപത്രിക നല്‍കുന്നു
ഫ്‌ളോറിഡ: സജീവമായ വിദൂരസാന്നിധ്യംകൊണ്ട് തൃപ്തിപ്പെട്ട് ഇന്ന് പ്രവാസി മലയാളി വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും സമദൂരം പാലിക്കുകയാണ്. ഭാരതസ്ത്രീകള്‍ സ്‌നേഹാര്‍ദ്രമായ ഒരു നിലവിളക്ക് പോലെയാണ്. ഈ സംസ്കാരത്തിന്റെ വേര്‍പെടുത്താനാവാത്ത പൊക്കിള്‍ക്കൊടി ബന്ധം മനസിലാക്കി പ്രവാസികളായ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ കടമയും കര്‍ത്തവ്യവും നിറവേറ്റണമെന്ന് ജയ്‌മോള്‍ തോമസ് അഭ്യര്‍ത്ഥിക്കുന്നു.

ആപ്ലിക്കേഷന്‍ എന്‍ജിനീയറായും കമ്യൂണിറ്റി കോളജ് ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ഠിച്ചശേഷം പ്രോഡക്ട് മാനേജരായി ഇപ്പോള്‍ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കാനഡ മഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സില്‍ നെബ്രാസ്കാ ചാര്‍ഡന്‍ സ്റ്റേറ്റ് കോളജില്‍ നിന്നും ബിരുദം നേടി. സ്കൂള്‍ -കോളജ് തലങ്ങളില്‍ അര്‍പ്പണ ബോധത്തോടുകൂടി പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള ജയ്‌മോളുടെ സംഘ­ടനാ പ്രവര്‍ത്തന മേഖ­ലയും വിപു­ല­മാ­ണ്. മല­യാളി എന്‍ജി­നീ­യ­റിംഗ് അസോ­സി­യേ­ഷന്‍ (എം.­ഇ.­ജി.­എ) വൈസ് പ്രസി­ഡന്റ്, ടൊറ­ന്റോ, കാനഡ, കെ.­സി.­സി.­എന്‍.എ കണ്‍വന്‍ഷന്‍ ലിറ്റററി ചെയര്‍ കാനഡ, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍, കോണ്‍സ്റ്റി­റ്റിയൂ­ഷന്‍ റിവ്യൂ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം പ്രസി­ഡന്റ് (കെ.­സി.­സി.­സി.­എ­ഫ്, റ്റാമ്പാ), റ്റാമ്പാ ബേ മല­യാളി അസോ­സി­യേ­ഷന്‍ (ടി.­എം.­എ) വൈസ് പ്രസി­ഡന്റ്, പ്രസി­ഡന്റ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കോണ്‍സ്റ്റി­റ്റിയൂ­ഷന്‍ റിവ്യൂ കമ്മിറ്റി മെമ്പര്‍ ക്‌നാനായ കാത്ത­ലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­ഡ­ബ്ല്യു.­എ­ഫ്.­എന്‍.­എ) തുട­ങ്ങിയ മേഖ­ല­ക­ളി­ലുള്ള പ്രവര്‍ത്തന പരി­ചയം കൈമു­ത­ലാ­യി­ട്ടു­ണ്ട്.

ഫാര്‍മ­സി­സ്റ്റായ ഭാര്‍ത്താവ് ജോബി തോമ­സ്, കോളജ് വിദ്യാര്‍ത്ഥി­യായ മകന്‍ ജൂബിന്‍, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി­യായ മകന്‍ ജെയ്മി എന്നി­വ­രോ­ടൊപ്പം ഫ്‌ളോറി­ഡ­യിലെ സ്പ്രിംഗ് ഹില്ലില്‍ താമ­സി­ക്കു­ന്നു.

റ്റാമ്പാ­യിലെ മല­യാളി മങ്ക­യായി വിജ­യി­ച്ചി­ട്ടുള്ള ജയ്‌മോള്‍ നല്ലൊരു നര്‍ത്ത­കിയും ഗായി­ക­യു­മാ­ണ്.

മാതൃ­സ്‌നേ­ഹ­ത്തിന്റെ നൂലിഴ സാമൂ­ഹിക പ്രതി­ബ­ദ്ധ­ത­യു­മായി ഇഴ­ചേര്‍ത്ത് ഫോമ വനി­താ­ഫോ­റ­ത്തിന് ഊടും­പാവും നെയ്യും. സുദീര്‍ഘ­മായ സംഘ­ടനാ പ്രവര്‍ത്ത­ന­പ­രി­ചയം അതി­നായി വിനി­യോ­ഗിക്കും. വര്‍ഗ്ഗ­-­വര്‍ണ്ണ വിവേച­ന­ങ്ങള്‍ക്കും ഗ്രൂപ്പു­പാ­ന­ലു­കള്‍ക്കും അതീ­ത­മായി പ്രവര്‍ത്തി­ക്കു­ക പ്രസ്തുത ഭാവി പരി­പാ­ടി­കള്‍ക്ക് മുന്‍ഗ­ണന നല്‍കു­ന്ന­താ­യി­രി­ക്കു­മെന്നും ജയ്‌മോള്‍ തോമസ് പറ­ഞ്ഞു.

ഇതുവ­രെ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ സംതൃപ്തി നല്‍കു­ന്ന­താ­ണ്. കാനഡ മുതല്‍ ഫ്‌ളോറിഡ വരെ­യുള്ള രണ്ടര പതി­റ്റാ­ണ്ടിന്റെ പൊതു­പ്ര­വര്‍ത്ത­ന­ത്തില്‍ ബഹൃ­ത്തായ ഒരു സുഹൃ­ദ്‌വ­ലയം സ്ഥാപി­ച്ചി­ട്ടു­ണ്ട്.

പരി­ചിത പഥ­ങ്ങള്‍ കാണി­ച്ചു­തന്ന പാഠ­ങ്ങ­ളില്‍ നിന്ന് ആര്‍ജ്ജവം ഉള്‍ക്കൊണ്ട്, ഫോമ­യുടെ വനി­താ­ഫോറം സാര­ഥി­യായി തുടര്‍ന്ന് പ്രവര്‍ത്തി­ക്കാന്‍ താന്‍ ആഗ്ര­ഹി­ക്കു­ന്ന­തായി ജയ്‌മോള്‍ പറ­ഞ്ഞു.

സജി കരി­മ്പ­ന്നൂര്‍ അറി­യി­ച്ച­താ­ണി­ത്.
ജയ്‌മോള്‍ തോമസ് ഫോമ വനിതാ പ്രതിനിധിയായി നാമനിര്‍ദേശപത്രിക നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക