Image

ഫോമ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജി ഫിലിപ്പ് ഇടാട്ടിന് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പിന്തുണ

ജോയി­ച്ചന്‍ പുതു­ക്കുളം Published on 02 March, 2016
ഫോമ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജി ഫിലിപ്പ് ഇടാട്ടിന് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പിന്തുണ
ഷിക്കാഗോ: ഫോമയുടെ തുടക്കം മുതല്‍ ഒരു തണലായി, നിഴലായി പ്രവര്‍ത്തിച്ച കേരളൈറ്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിനെ ഷിക്കാഗോ റീജണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്റെ നേതൃത്വത്തില്‍ സംഘടനയിലെ മുഴുവന്‍ ഭാരവാഹികളും പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഫോമയുടെ 2012- 14 വര്‍ഷത്തെ റീജണല്‍ സെക്രട്ടറിയായിരുന്ന ബിജി ഫിലിപ്പ് നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗമാണ്.

കഴിഞ്ഞ രണ്ടുവര്‍ഷം ഷിക്കാഗോയില്‍ യുവജനസംഗമം നടത്തുവാനും, അതില്‍ എല്ലാവരേയും പങ്കെടുപ്പിച്ച് വിജയിപ്പിക്കാന്‍ സാധിച്ചത് ബിജി ഫിലിപ്പിന്റെ കഴിവാണെന്നു അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

ഏപ്രില്‍ 16-നു നടക്കുന്ന ഷിക്കാഗോ റീജണല്‍ കിക്ക്ഓഫില്‍ എല്ലാ ഭാരവാഹികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
ഫോമ ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജി ഫിലിപ്പ് ഇടാട്ടിന് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക