Image

സുകുമാര്‍ അഴീക്കോട്‌ ഗര്‍ജ്ജിക്കുന്ന സിംഹം: കാരൂര്‍ സോമന്‍

ജോയിച്ചന്‍ പുതുക്കുളം Published on 26 January, 2012
സുകുമാര്‍ അഴീക്കോട്‌ ഗര്‍ജ്ജിക്കുന്ന സിംഹം: കാരൂര്‍ സോമന്‍
ഈസ്റ്റ്‌ഹാം: ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ അഴീക്കോടിനെ അനുസ്‌മരിച്ചു- ഗള്‍ഫില്‍ നിന്നുള്ള ആദ്യ നാടകമായ `കടലിനക്കരെ എം.ബസി സ്‌കൂള്‍' 1996-ല്‍ അഴീക്കോട്‌ പ്രകാശനം ചെയ്‌തതോടെ നല്ലൊരു സുഹൃദ്‌ബന്ധത്തിന്‌ ഉടമകളായി. എം.പി. പോളിനുശേഷം കേരളം കണ്ട ഗര്‍ജ്ജിക്കുന്ന സംഹം തന്നെയായിരുന്നു അഴീക്കോട്‌. പരിചയുമായി വന്നവരിലധികവും പിടഞ്ഞുവീണത്‌ നടന്‍ മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയും നാട്യങ്ങള്‍ നടത്തി കോടികളുണ്ടാക്കുന്നവര്‍ സാഹിത്യത്തിന്റെ കരുത്തും ശക്തിയുമറിയാന്‍ കുറെ വായിക്കണമെന്നും ഉപദേശിച്ചു.

ജനങ്ങളെ സ്‌നേഹിച്ചതുപോലെ അദ്ദേഹം ചോദ്യങ്ങളേയും സ്‌നേഹിച്ചു. ഒരു ചോദ്യത്തില്‍ നിന്നും വഴുതിമാറിയില്ല. എന്തിനും ഉരുളയ്‌ക്ക്‌ ഉപ്പേരിപോലുള്ള മറുപടി. മനുഷ്യനെ സംബന്ധിച്ച്‌ സമ്പന്നമായ ഒരു ഭാഷണമാണ്‌ സാഹിത്യമെന്നും മനുഷ്യ ചിന്തകളെ രൂപപ്പെടുത്താന്‍ ഭാഷയ്‌ക്കല്ലാതെ മറ്റൊരു കലയ്‌ക്കും കഴിയില്ലെന്ന്‌ സ്വന്തം ജീവിതത്തിലൂടെ ഒരുന്നത എഴുത്തുകാരന്റെ കടമ അദ്ദേഹം നിര്‍വഹിച്ചിട്ടാണ്‌ കടന്നുപോയത്‌. അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍, വാക്കുകള്‍ മലയാളികള്‍ക്കെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളായിരിക്കട്ടെയെന്ന്‌ കാരൂര്‍ സോമന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സണ്ണി പത്തനംതിട്ട, രാജീവ്‌ താമരക്കുളം, സുധീഷ്‌ കുമാര്‍, അവറാന്‍ അമ്പലപറമ്പില്‍, അച്ചന്‍കുഞ്ഞ്‌ ജോണ്‍ മൗത്ത്‌, ജസ്റ്റിന്‍ ഹാര്‍ലോ, കെ.എസ്‌. ഔത, രമാദേവി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക