Image

ഹ്രസ്വചിത്രം' അകലങ്ങളില്‍ ‍' ഉടന്‍ പ്രദര്‍ശിപ്പിക്കുന്നു

Published on 26 January, 2012
ഹ്രസ്വചിത്രം' അകലങ്ങളില്‍ ‍' ഉടന്‍ പ്രദര്‍ശിപ്പിക്കുന്നു
ജയന്‍ മുളങ്ങാട് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം'അകലങ്ങളില്‍ ' എറണാകുളത്തെ ലാല്‍മീഡിയായില്‍ എഡിറ്റിംഗ്‌വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി പ്രക്ഷേപണത്തിനൊരുങ്ങുന്നു. കലാവേദി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ന്യൂയോര്‍ക്കിലാണ്  ചിത്രീകരിച്ചത്. പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ സരോജ് പാഡി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ക്കിടയിലെ പൊരുത്തക്കേടുകളും അതുവഴി നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം. സിബി ഡേവിഡ് പ്രധാന കഥാപാത്രമായ ക്രിസ്റ്റിയെ അവതരിപ്പിക്കുന്നു. പ്രശസ്ത നര്‍ത്തകി ശിങ്കാരി മക്കോറയാണ് നായിക.
മനോഹര്‍ തോമസ്‌, ജോസ്‌കുട്ടി, ഷൈന്‍ റോയി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍ ‍. ഉടന്‍ തന്നെ പ്രമുഖ മലയാളം ചാനലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും.
ഹ്രസ്വചിത്രം' അകലങ്ങളില്‍ ‍' ഉടന്‍ പ്രദര്‍ശിപ്പിക്കുന്നു ഹ്രസ്വചിത്രം' അകലങ്ങളില്‍ ‍' ഉടന്‍ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക