Image

ബര്‍മിംഗ്‌ഹാമില്‍ ചിങ്ങവനം സംഗമം ഫെബ്രുവരി 11ന്‌

Published on 26 January, 2012
ബര്‍മിംഗ്‌ഹാമില്‍ ചിങ്ങവനം സംഗമം ഫെബ്രുവരി 11ന്‌
ബര്‍മിംഗ്‌ഹാം: ബര്‍മിംഗ്‌ഹാമില്‍ ചിങ്ങവനം സംഗമം സംഘടിപ്പിക്കുന്നു. ചിങ്ങവനവും സമീപ പ്രദേശങ്ങളായ പരുത്തുംപാറ, ചാന്നാനിക്കാട്‌, മാവിളങ്ങ്‌, പള്ളം നിവാസികളാണ്‌ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. ഫെബ്രുവരി 11ന്‌ (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന സൗഹൃദ സമ്മേളനത്തിലേക്ക്‌ എല്ലാവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

ഫാ. ജോമോന്‍ പുന്നൂസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും കോട്ടയം ജോയ്‌ നയിക്കുന്ന ഗാനമേള, സ്‌നേഹസദ്യ എന്നിവയും സംഗമത്തോടനുബന്ധിച്ച്‌ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി ഇടശേരിയില്‍ 07706914811, സന്തോഷ്‌ കട്ടയില്‍ 07886519245, ഷൈന്റി പ്ലാന്തോട്ടം 07947736190, ഫിലിപ്പ്‌ കൊണ്‌ടൂര്‍ 07878757917.
ബര്‍മിംഗ്‌ഹാമില്‍ ചിങ്ങവനം സംഗമം ഫെബ്രുവരി 11ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക