Image

ഫോമ­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടര്‍ മത്സ­രി­ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 16 March, 2016
ഫോമ­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടര്‍ മത്സ­രി­ക്കുന്നു
ഫില­ഡല്‍ഫിയ: ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യനിലെ സംഘ­ട­നയും അമേ­രി­ക്ക­യിലെ മല­യാളി സംഘ­ട­ന­ക­ളില്‍ ഏറ്റവും മുന്‍നി­ര­യില്‍ നില്‍ക്കുന്ന സംഘ­ട­ന­ക­ളില്‍ ഒന്നു­മാണ് മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഗ്രേറ്റര്‍ ഫില­ഡല്‍ഫി­യ (മാ­പ്പ്). ഫോമ­യുടെ 2016- 18 ലേക്കുള്ള ഭര­ണ­സ­മി­തി­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടറെ എന്‍ഡോഴ്‌സ് ചെയ്തു.

മാപ്പിന്റെ മുന്‍ പ്രസി­ഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, കമ്മിറ്റി മെമ്പര്‍ എന്നീ നില­ക­ളി­ലും, കോഴ­ഞ്ചേരി അസോ­സി­യേ­ഷന്‍, ഐ.­എന്‍.­ഒ.സി പെന്‍സില്‍വാ­നിയ ചാപ്റ്റര്‍ എന്നീ സംഘ­ട­ന­ക­ളു­ടേയും സജീവ പ്രവര്‍ത്ത­ക­നായ അലക്‌സ് ഫോമ­യുടെ സുഗ­മ­മായ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ഒരു­മു­തല്‍ക്കൂ­ട്ടാ­യി­രി­ക്കു­മെന്ന് മാപ്പ് പ്രസി­ഡന്റ് ഏലി­യാസ് പോള്‍ അഭി­പ്രാ­യ­പ്പെ­ട്ടു. ഫോമ­യുടെ തുട­ക്കം­മു­തല്‍ ആ സംഘ­ട­നയ്ക്ക് മാത്രം പരി­പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ഒരു സംഘ­ട­ന­യാണ് ഫിലാ­ഡല്‍ഫി­യ­യിലെ മാപ്പ്.

ഫൊക്ക­ന­യിലും ഫോമ­യിലും ധാരാളം നേതാ­ക്കളെ സംഭാ­വന നല്‍കി­യി­ട്ടുള്ള മാപ്പിന് അല­ക്‌സിന്റെ വിജ­യ­ത്തില്‍ യാതൊരു സംശ­യ­വു­മി­ല്ലെന്ന് ഫോമ മുന്‍ നാഷ­ണല്‍ വൈസ് പ്രസി­ഡന്റ് യോഹ­ന്നാന്‍ ശങ്ക­ര­ത്തില്‍, മാപ്പ് മുന്‍ പ്രസി­ഡന്റ് സാബു സ്കറി­യ, ജന­റല്‍ സെക്ര­ട്ടറി ചെറി­യാന്‍ കോശി, സെക്ര­ട്ടറി സിജു ജോണ്‍, ആര്‍ട്‌സ് ചെയര്‍മാന്‍ അനു സ്കറി­യ, മറ്റ് എല്ലാ കമ്മിറ്റി അംഗ­ങ്ങളും, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ തോമസ് എം. ജോര്‍ജ് എന്നി­വരും വിലയി­രു­ത്തി.

ഫോമ­യിലെ എല്ലാ അംഗ­സം­ഘ­ട­ന­ക­ളു­ടേയും ആത്മാര്‍ത്ഥ­മായ സഹ­ക­രണം അല­ക്‌സിന് നല്‍ക­ണ­മെന്ന് മാപ്പ് ഭാര­വാ­ഹി­കള്‍ അഭ്യര്‍ത്ഥി­ക്കു­ന്നു.
ഫോമ­യുടെ ജോയിന്റ് ട്രഷ­റര്‍ സ്ഥാന­ത്തേക്ക് അലക്‌സ് അല­ക്‌സാ­ണ്ടര്‍ മത്സ­രി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക