Image

ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം (ഡോ.എം.വി.പിള്ള)

Published on 09 March, 2016
ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം (ഡോ.എം.വി.പിള്ള)
(മാധ്യമങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്ന്നു എഴുതുന്ന കുറിപ്പുകള്‍...) 

'അന്യജീവനുതകിസ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍...'

2014 ഒക്ടോബറിലെ ഒരു രാത്രിയില്‍ ന്യൂയോര്‍ക്കില്‍ നിന്നും ജോസ് എബ്രഹാം എന്നൊരാള്‍ സ്വയം പരിചയപ്പെടുത്തി ആരംഭിച്ച ഫോണ്‍വിളിയിലൂടെയാണ് ഫോമാ-ആര്‍.സി.സി. പ്രോജക്ട്റ്റുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. ഫോമായുടെ ഭരണസമിതി കൂടിയെന്നും പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേല്‍ കേരളത്തിലെ കാന്‍സര്‍ പരിരക്ഷാരംഗത്ത് സംഘടന എന്തെങ്കിലും നല്ല കാര്യം ചെയ്തു പിന്തുണ നല്‍കണമെന്ന് നിര്‍ദ്ദേശം വയ്ക്കുകയും തുടര്‍നടപടികള്‍ക്കായി തന്നെ ചുമതലപ്പെടുത്തിയതായും ഫോമാ പബ്ലിക് റിലേഷന്‍സ് ചെയര്‍മാനായ ജോസ് അറിയിച്ചു. കാന്‍സര്‍ ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ എന്ന നിലയില്‍ സംഘടന എന്റെ അഭിപ്രായവും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിച്ചു. തൊട്ടുപുറകേ ഫോമാ സെക്രട്ടറി സ്രീ ഷാജി എഡ്വേര്‍ഡിന്റെ സന്ദേശവുമെത്തി.

ഫോമയുടെ സംരംഭം, ലാഭേച്ഛയില്ലാതെ പൊതുമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു സ്ഥാപനത്തിലൂടെയായാല്‍ നന്നായിരിക്കുമെന്ന അഭിപ്രായവും ആദരണീയമായി തോന്നി.
കേരളത്തില്‍ ഗവണ്‍മെന്റു മേഖലയില്‍ ജോണ്‍സ് ഹോപ് കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ തുടങ്ങാന്‍ 1990 കളില്‍ ശ്രമിച്ചതിന്റെയും പിന്‍ക്കാലത്ത് മേയോ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഡയബറ്റിസ് സ്ഥാപിക്കാനുള്ള പ്രയന്തങ്ങളുടെയും തിക്താനുഭവങ്ങള്‍ മനസ്സിലുായിരുന്നതിനാല്‍ പ്രായോഗിക വെല്ലുവിളികള്‍ ജോസിനോടു വിശദീകരിച്ചു. നമ്മുടെ നാട്ടില്‍ ഗവണ്‍മെന്റിനെ ഉള്‍പ്പെടുത്തി എന്തെങ്കിലും നല്ലകാര്യം ചെയ്യാനും, ഗവണ്‍മെന്റിനെ ഒഴിവാക്കി നല്ലകാര്യം നിറവേറ്റാനും ഒരുപോലെ ബുദ്ധിമുട്ടാണ്.

മികച്ച ഭരണ സമ്പ്രാദയങ്ങളില്‍ ഓരോ പ്രശ്‌നത്തിനും അധികാരികള്‍ നിരന്തരം പരിഹാരം കെത്തുമ്പോള്‍ ആരെന്തു പരിഹാരം നിര്‍ദ്ദേശിച്ചാലും അതിലൊരു പ്രശ്‌നം കെത്തുവാന്‍ നമുക്കുള്ള കഴിവ് ഒന്നു വേറെ തന്നെ. മികച്ച സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താമെങ്കില്‍ കാന്‍സര്‍ പരിരക്ഷാ രംഗത്ത് ഫോമയ്ക്കും സ്വതന്ത്രമായി ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ധാരാളം കാര്യങ്ങള്‍ ഉന്നെും അതിനായി എളിയ സഹായ സഹകരണം നല്‍കാന്‍ സന്തോഷലുന്നെും അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്നാണ് ഒരു നല്ല പ്രോജക്റ്റ് നിര്‍ദ്ദേശിക്കാന്‍ ഫോമാ എന്നോടാവശ്യപ്പെട്ടത്.

കേരളത്തിലെ പൊതുമേഖലയില്‍ നമുക്കിപ്പോള്‍ രു കാന്‍സര്‍ സെന്ററുകളാണുള്ളത്. തിരുവനന്തപുരത്തെ ആര്‍.സി.സി.യും, തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററും. കൊച്ചിയിലെ ഗവണ്‍മെന്റുടമയിലുള്ള കാന്‍സര്‍ സെന്റര്‍ രൂപം പ്രാപിച്ചിട്ടില്ല.

കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്കുതകുന്ന ഒരു സംവിധാനമാണ് നിര്‍ദ്ദേശിച്ചത്. കാരണം ഇന്നിപ്പോള്‍ കുട്ടികളിലെ കാന്‍സര്‍ 90 ശതമാനവും ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ആയിതീര്‍ന്നിരിക്കുന്നു. 5 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് കാന്‍സര്‍ ബാധിച്ചു ചികിത്സ തേടി എത്തുന്നവരില്‍ ഭൂരിഭാഗവും. ഇവരെ രോഗവിമുക്തരാക്കി ഇന്ത്യയുടെ ഭാവി പൗരന്മാരായി രാഷ്ട്രത്തിനു നല്‍കുന്ന കൃത്യം എത്രയോ പാവനം!
ശ്രീമതി ടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു വേ കീമോതെറാപ്പി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കാന്‍ തീരുമാനമെടുത്തു. ഇന്ത്യയൊട്ടാകെയും വിദേശത്തും കേരളത്തിനു പ്രശംസ നേടിത്തന്ന നടപടിയായിരുന്നിത്. പക്ഷേ കീമോതെറാപ്പി, ചികിത്സയ്ക്കു കൊുവരുന്ന മാതാപിതാക്കളുടെ ദുരിതം നാനാവിധം. പാര്‍പ്പിടസൗകര്യം, ആഹാരം, ദൈനംദിന ചിലവുകള്‍ ഇവയൊക്കെ അവരെ അലട്ടുന്നു.

അമരേിക്കയിലെ മാക്‌ഡോണാള്‍ഡ് റസ്സോറന്റ് കുട്ടികളുടെ കാന്‍സര്‍ സെന്റുകള്‍ക്ക് അരികില്‍ സ്ഥാപിച്ചിരിക്കുന്ന റൊനാള്‍ഡ് മക്‌ഡൊനാള്‍ഡ് ഹോം പോലെ സൗജന്യനിരക്കില്‍ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനടുത്തോ് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനടുത്തോ ഫോമാ ചാരിറ്റി ഹോം സ്ഥാപിക്കാനാണാദ്യം ആലോചിച്ചത്. സ്ഥലം ഗവണ്‍മെന്റ് നല്‍കണം.... കെട്ടിടവും. പിന്നീടുള്ള പ്രവര്‍ത്തനങ്ങളും ഫോമയുടെ ചുമതലയില്‍.

ആര്‍.സി.സി. ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന്‍ ചിരകാല സുഹൃത്താണ്. പക്ഷേ സെന്ററിനടുത്തെങ്ങും സര്‍ക്കാര്‍ ഭൂമി തരാനില്ലെന്നറിയിച്ചു. വിവിധ മതസംഘടനകള്‍ നടത്തുന്ന ഇത്തരം ഇടത്താവളങ്ങള്‍ ഇപ്പോള്‍ തന്നെ ചുറ്റിനുമുന്നെും അവര്‍ അതാതു മതത്തില്‍പ്പെട്ട രോഗികള്‍ക്കു മുന്‍ഗണന നല്‍കുമെങ്കിലും മറ്റുള്ളവരേയും പരിഗണിക്കുന്നുന്നെും അറിയാന്‍ കഴിഞ്ഞു.
മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡയറക്ടര്‍ ഡോ: സതീശന്‍ ബാലസുബ്രമണ്യന്‍ അവിടുത്തെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു. സ്ഥമില്ലാതെ അവരും വീര്‍പ്പുമുട്ടുന്നു.

കൊച്ചിയിലെ കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി.വി.ഗംഗാധരനെഴുതി. ഉടനെ മറുപടി കിട്ടി. സെന്റര്‍ എന്നു തുടങ്ങുമെന്ന കാര്യം ഇന്നും അവക്യതമായി തുടരുന്നു.
വീും ആര്‍.സി.സി.യിലേക്ക്. മികവിന്റെ കാര്യത്തില്‍ അവിടെ മുന്നിട്ടു നില്‍ക്കുന്നത് പീഡിയാട്രിക് ഓങ്കോളജി വിഭാഗമാണ്. അവിടെ നിന്നുള്ള പഠനങ്ങള്‍ അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ വരുന്നതു കൂടാതെ അമേരിക്കയിലെ നാഷ്ണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഖ്യാതിയും ഈ ഡിപ്പാര്‍ട്ട്‌മെന്റിനു്. വകുപ്പുമേധാവി ഡോ.കുസുമ കുമാരി മൂന്നു പതിറ്റാു കാലത്തെ അക്ഷീണ യത്‌നത്തിലൂടെ വളര്‍ത്തിയെടുത്ത പീഡിയാട്രിക് ഓങ്കോളജി. മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകനായിരുന്ന കാലത്ത് കുസുമം എന്റെ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പീഡിയാട്രിക് ഓങ്കോളജിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു സഹായം നിര്‍ദ്ദേശിക്കാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. കുഞ്ഞുങ്ങളുടെ ഔട്ട് പേഷ്യന്റ് കാന്‍സര്‍ ക്ലിനിക്കു കാണാന്‍ അവര്‍ ക്ഷണിച്ചു.

അവിടെ ക കാഴ്ച ഏതു ശിലാഹൃദയന്റെയും കരളലിയിക്കുന്നതായിരുന്നു. റെയില്‍വേസ്റ്റേഷനിലെ രാം ക്ലാസ് വെയിറ്റിംഗ് റൂം പോലെയുള്ള ഒരു ചെറിയ മുറി. രോഗം കൊും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കൊും വാവിട്ടു കരയുന്ന ഒരു പറ്റം പിഞ്ചുകുഞ്ഞുങ്ങളേയും താങ്ങി നിസ്സഹായതയും ഭീതിയും നിറഞ്ഞ കണ്ണുകളുമായി ഇരിക്കാന്‍ പോലുമിടയില്ലാതെ നിന്നുതിരിയുന്ന ഒരു കൂട്ടം മാതാപിതാക്കള്‍.

'ഫോമാ ഞങ്ങള്‍ക്കൊരു നല്ല ഔട്ട് പേഷ്യന്റ് ക്ലിനിക്ക് തയ്യാറാക്കി തരുമോ?' ആ ചോദ്യത്തിനു നിഷേധാര്‍ത്ഥത്തില്‍ മറുപടി നല്‍കാന്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും കഴിയുമായിരുന്നില്ല.
പിന്നീടുള്ള 14 മാസങ്ങളില്‍ ആനന്ദന്‍ നിരവേലും, ജോസ് എബ്രഹാമും, ഷാജിയും ഫോമയുടെ നേതൃനിരയും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവെന്നത് ചരിത്രത്തിലെ സുവര്‍ണ്ണരേഖ. ഒരു ലക്ഷം ഡോളറാണ് പണിപൂര്‍ത്തിയാക്കാനുള്ള അടങ്കല്‍ തുക. പകുതി തുക 2015. ജൂണ്‍ മാസത്തോടെ പിരിച്ചെടുത്ത സംഘടനയുടെ നേതൃത്വം ആദരവര്‍ഹിക്കുന്നു. 2016 ജൂലൈയില്‍ ഫോമാ കണ്‍വന്‍ഷനു മുന്‍പായി പണിതീര്‍ത്തു കൈമാറുകയാണ് ലക്ഷ്യം.

തടസ്സങ്ങള്‍ ധാരാളം. രാത്രി പത്തുമണികഴിഞ്ഞു പതിവായി വന്നിരുന്ന ജോസിന്റെ ഫോണ്‍ വിളികള്‍ ആരോഹണ അവരോഹണങ്ങളുടെ ആവര്‍ത്തനങ്ങളായിരുന്നു.
ഉദാരമനസ്‌ക്കരുടെ സഹായം ദൈവനിയോഗം പോലെ ഓരോ ഘട്ടത്തിലുമെത്തി.
വിദേശപണം ആര്‍.സി.സി. സ്വീകരിക്കുന്നതിലുള്ള തടസ്സങ്ങള്‍.... നൂലാമാലകള്‍....
പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് വിരമിച്ച, കറപുരളാത്ത വ്യക്തിത്വത്തിനുടമയായ ശ്രീ.ടി.കെ.എ. നായര്‍. ഐ.എ.എസ്(റിട്ട.) കേരളസര്‍ക്കാരിന്റെ ചുവപ്പുനാടയുടെ കുരുക്കുകള്‍ അഴിച്ചു തന്നു.

മെഡിക്കല്‍ രംഗത്തുനിന്നും ഐ.എ.എസിലെത്തിയ ഡോ.ബീനയും, ആരോഗ്യവകുപ്പു സെക്രട്ടറി ഡോ.ഇളങ്കോവനും കാവല്‍ മാലാഖമാരായി ഒപ്പം നില്‍ക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തട്ടും മുട്ടും തങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നുവെന്ന പരാതി ആര്‍.സി.സി.യുടെ വാര്‍ഡുകളിലെ രോഗികളില്‍ നിന്നും...
ശബ്ദമുഖരിതമായ ജോലികള്‍ സന്ദര്‍ശനസമയമായ അപരാഹ്നങ്ങളിലേക്കു മാറ്റി സഹകരിച്ച ആര്‍.സി.സി. ഭരണ നേതൃത്വം.

ടെലികോണ്‍ഫറന്‍സിലൂടെ നിരന്തരം പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയും ഫു പിരിവു പ്രോത്സാഹിപ്പിച്ചും ഫോമായുടെ നേതൃനിര.

നേരിട്ട് എന്നോടു ഇടപെട്ടിരുന്ന വ്യക്തികളെക്കുറിച്ചു മാത്രമാണ് എഴുതിയത്.
നിശബ്ദമായി ഈ സദുദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി സുമനസ്സുകള്‍ക്ക് ആദരവര്‍പ്പിക്കേിയിരിക്കുന്നു. ആനന്ദന്‍ നിരവേലും, ജോസ് എബ്രഹാമും ഷാജിയും അവരുടെ പ്രതിനിധികളായിരുന്നുവെന്നും അറിയാം. രാഴ്ചയ്ക്കു മുന്‍പ് അമേരിക്കയിലേക്കു മടങ്ങുന്നതിന്റെ തലേ ദിവസം നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ ആര്‍.സി.സി.യിലെത്തിയപ്പോള്‍ ബലം കുറഞ്ഞ ഏണിയിലൂടെ എന്നോടൊപ്പം പണിസ്ഥലത്തേക്കു കയറി വന്ന സ്ത്രീകളും പുരുഷന്മാരുമായ സീനിയര്‍ പ്രൊഫസ്സര്‍മാരുടെ ഉത്സാഹം ഹൃദ്യമായിതോന്നി. 

ടാജ് മഹളിനെപ്പറ്റി ഒരിക്കല്‍ ടാഗോര്‍ എഴുതി:
'കാലത്തിന്റെ കവിളിലെ ഒരു തുള്ള കണ്ണുനീരാണീ സ്മാരകം.' ഫോമാ-ആര്‍.സി.സി. സംരംഭം കടല്‍ കടന്നുപോയ അമേരിക്കന്‍ മലയാളി കൈരളിയുടെ നെറുകയില്‍ തൂവിയ ഒരു തുള്ളി കണ്ണുനിരായി ചരിത്രം രേഖപ്പെടുത്തിയേക്കാം.

ഫോമാ-ആര്‍.സി.സി.സംയുക്ത സംരംഭം (ഡോ.എം.വി.പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക