Image

ഒരുവട്ടം കൂടി സേവി­ക്ക­ണം.. (നര്‍മ്മ­ക­വിത: എ.­സി.­ജോര്‍ജ്)

Published on 17 March, 2016
ഒരുവട്ടം കൂടി സേവി­ക്ക­ണം.. (നര്‍മ്മ­ക­വിത: എ.­സി.­ജോര്‍ജ്)
(ഈയിടെ അന്ത­രിച്ച മല­യാ­ള­ത്തിന്റെ പ്രിയ കവി ഒ.­എന്‍.­വി­.യുടെ ഒരു സിനിമാ ഗാനം എന്റെ ഈ കവി­തക്ക് പ്രചോ­ദ­ന­മാ­യി­ട്ടു­ണ്ട്. മോഡ­ലാ­യി­ട്ടു­ണ്ട്. എങ്കിലും ഇതിലെ വരി­കള്‍ അദ്ദേ­ഹ­ത്തിന്റെ ആ സിനിമാ ഗാന­ത്തിന്റെ മുഴു­വന്‍ പാര­ഡി­യ­ല്ല. ഇന്ന് കേര­ള­ത്തിലെ - ഇന്ത്യ­യിലെ ഒരു തെര­ഞ്ഞെ­ടുപ്പ് സംബ­ന്ധി­യായ വിവിധ രാഷ്ട്രീയ മുന്ന­ണി­ക­ളുടെ സീറ്റു വിഭ­ജന കാല­ഘ­ട്ട­മാ­ണ­ല്ലൊ. വിവിധ മണ്ഡ­ല­ങ്ങ­ളില്‍ മല്‍സ­രി­ക്കാനും ജയി­ക്കാ­നു­മായി സീറ്റു­മോ­ഹി­കള്‍ തന്ത്ര­കു­ത­ന്ത്ര­ങ്ങള്‍ മെനഞ്ഞ് ഉറ­ക്ക­മി­ല്ലാതെ കാലു­വെന്ത നായുടെ മാതിരി എനിക്കും സേവി­ക്കണം ജന­ത്തെ "ഇനി­യു­മി­നിയും ഒരു വട്ട­മല്ലാ പല വട്ടം സേവിച്ച് സേവി­ച്ച്' ജന­ത്തി­നായി ആത്മ­സമര്‍പ്പണം ചെയ്യ­ണം. മര­ണ­മ­ട­യ­ണം... എന്ന സിദ്ധാ­ന്ത­വു­മായി നെട്ടോ­ട്ട­മോ­ടു­ക­യാ­ണല്ലൊ...താമ­സി­യാതെ ഈ ഇന്ത്യന്‍ കേര­ള­-­രാ­ഷ്ട്രീയം തന്നെ മോഡ­ലാക്കി അമേ­രി­ക്ക­യിലെ കുട്ടി സംഘ­ട­ന­കളും അംബ്രല്ലാ സംഘ­ട­ന­കളും അവ­രുടെ നേതാ­ നേത്രികളെ തെര­ഞ്ഞെ­ടുപ്പ് ഗോദാ­യില്‍ മല്ല­യു­ദ്ധ­ത്തി­നായി വിശു­ദ്ധവും അവി­ശു­ദ്ധ­വു­മായി കൂട്ടു­കെട്ടും പാന­ലിം­ഗു­മായി രംഗ­ത്തി­റ­ക്ക­ു­മ­ല്ലൊ. അവര്‍ക്കും ഇവി­ടത്തെ മല­യാളി ജനത്തെ ഒരു വട്ട­മല്ല പല­വട്ടം സേവി­ച്ച്...സേവി­ച്ച്...ഊര്‍ദ്ധ­ശ്വാസം വലിച്ച് മരി­ക്ക­ണം. അതാ­ണെന്റെ നര്‍മ്മ­ക­വി­ത­യിലെ നിഷ്പ­ക്ഷവും സ്വത­ന്ത്ര­വു­മായ ഒരി­തി­വൃ­ത്തം)

ഒരു വട്ടം കൂടി എന്‍.. ഓര്‍മ്മ­കള്‍ തിര­യുന്ന..മേയുന്ന..
ആ.. തട്ട­ക­ത്തില്‍..നിന്നൊന്നു..പയ­റ്റു­വാന്‍..മോഹം..
ആ.. തട്ട­ക­ത്തില്‍..സീറ്റൊന്നു..കിട്ടു­വാന്‍..മോഹം..
സീറ്റൊന്നു..ഒപ്പിച്ച്.. ജനത്തെ..സേവിക്കാന്‍..മോഹം..
സല്‍ഗുണ.. സമ്പന്നനാം നല്ലവനാം.. എന്‍.. സേവനം.. ജനത്തിന്..
സുതാരൃമാം.. അതിവേഗം.. ബഹുദൂരം.. എന്‍.. സേവനം.. ജനത്തിന്..
ഒരു.. വട്ടം കൂടി.. എന്‍.. ഓര്‍മ്മ­കള്‍.. തിര­യുന്ന.. മേയുന്ന..
ആ.. തട്ട­ക­ത്തില്‍.. നിന്നൊന്നു.. പയ­റ്റു­വാന്‍.. മോഹം..
മാദ­കാം­ഗിയാം.. സരി­ത­യില്ല.. സോളാ­റിന്‍..തിള­ക്ക­മില്ല.. വഴ­ക്ക­മില്ല..
ഞാന്‍.. വെറു­മൊരു.. സേവ­കന്‍.. ജന­ത്തി­നായി.. വിയര്‍പ്പൊ­ഴുക്കും സേവ­കന്‍..
അഴി­മതി രഹിത.. സംശു­ദ്ധമാം.. പാവം.. ജന­സേ­വ­കന്‍.. മാത്രം..
സീറ്റൊന്നു.. കിട്ടി­യിട്ടു.. വേണം.. ധീര­ധീരം.. പയറ്റി തെളി­യാന്‍.. ജയി­ക്കാന്‍..
പര­മ­ശു­ദ്ധമാം.. ജന­സേ­വനം.. സായൂജ്യം.. കോരി വാരി.. ചൊരി­യാന്‍..
മതി­യായി­ല്ലെ­നിക്ക് ഇനിയും.. സേവി­ക്കണം.. സേവിച്ച് സേവിച്ച്.. മരി­ക്കണം..
ജനാ­ധി­പത്യ ഗോദാ­യില്‍.. ജന­ത്തി­നായി മല്ല­ടിക്കും.. ഞാന്‍ ആഞ്ഞ­ടിക്കും..
ജീവ­നര്‍പ്പി­ക്കു­മെന്‍.. അവ­സാന.. ശ്വാസ­നി­ശ്വാസം.. വരെ നിശ്ചയം..
സീറ്റ് തന്നി­ല്ലെ­ങ്കില്‍.. ഞാന­ങ്ക­ത്ത­ട്ടി­ലി­റങ്ങി..കുള­മാക്കും..കളി പഠി­പ്പിക്കും..
ജന­സേ­വ­ക്കായി.. കാലു മാറും.. കാലു­വാരും.. അതു.. നിശ്ചയം..
എല്ലാം.. ജന­ത്തി­നായി.. സേവ­ന­ത്തി­നാ­യി­ട്ടെന്‍.. പര­മ.. ­ലക്ഷ്യം...
ഒരു വട്ടം കൂടി ആ.. തട്ട­ക­ത്തില്‍.. നിന്നൊന്നു.. ജയി­ച്ചെ­ന്നാല്‍..
ജന­ത്തി­നെല്ലാം.. സന്തോഷം.. ക്ഷേമം.. സുഖം.. സൗഖ്യം..
എനി­ക്കൊ­ന്നുമേ.. സ്വന്ത­മായി.. വേണ്ടാ..എല്ലാമേ.. ജന­ത്തി­നായി മാത്രം...
ആ.. തട്ട­ക­ത്തില്‍.. നിന്നൊരു.. വട്ടം കൂടി.. പയറ്റി ജയി­ച്ചാല്‍..
അമ്മേ... മഹാ­മാ­യേ.. ശംഭോ.. മാളി­ക­പ്പു­റ­ത്ത­മ്മേ...
അന്നൈ.. വേളാ­ങ്ക­ള്ളി മല­യാ­റ്റൂരു മുത്ത­പ്പാ... കനി­യ­ണെ...
ക്ഷേമ ഐശ്വര്യ പദ്ധ­തി­ക­ളാ­യി­ര­മു­ണ്ട്... എന്‍ മന­താ­രില്‍...
കൊതി തീരു­വോളം ജനത്തെ ഒരു വട്ടം കൂടി സേവി­ക്കട്ടെ... ഞാന്‍
പാര്‍ട്ടി നേതാ­വേ...വിശു­ദ്ധ­നെ... കനി­യ­ണേ...സീറ്റു തര­ണേ...
ഒരു വട്ടം കൂടി.. എന്‍.. ഓര്‍മ്മ­കള്‍ ... തെര­യു­ന്ന... മേയു­ന്ന....
ആ... തട്ട­ക­ത്തില്‍.. നിന്നൊന്നു.. പയ­റ്റി­തെ­ളി­യാന്‍.. മോഹം..
ഒരുവട്ടം കൂടി സേവി­ക്ക­ണം.. (നര്‍മ്മ­ക­വിത: എ.­സി.­ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക