Image

സ്‌ളൗ മലയാളീസ്‌ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 27 January, 2012
സ്‌ളൗ മലയാളീസ്‌ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷിച്ചു
സ്‌ളൗ:യുകെയിലെ അസോസിയേഷന്‍ ഓഫ്‌ സ്‌ളൗ മലയാളീസക്ക ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷം ജനുവരി എട്ടിന്‌ സ്റ്റോക്‌പോജസ്‌ കമ്യൂണിറ്റി ഹാളില്‍ സമുചിതമായി നടത്തി. അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ അടുകാണില്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സ്‌ളൗബോറോ കൗണ്‍സില്‍ കമ്യൂണിറ്റീസ്‌ റിലേഷന്‍സ്‌ മാനേജര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ഷെറിന്‍ ജോസ്‌, എവക്കലിന്‍ ജോസക്ക എന്നിവരുടെ ശിക്ഷണത്തില്‍ നേറ്റിവിറ്റി പക്കളേ, ആക്‌ക്ഷന്‍ സോങ്‌സ്‌ എന്നിവ ഹൃദ്യമായി. അംഗങ്ങള്‍ അവതരിപ്പിച്ച വൈിവിധ്യമാര്‍ന്ന നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നവ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി. അജയക്ക മേനോന്‍ സാന്താക്‌ളോസായി വേഷമിട്ട്‌ കുട്ടികള്‍ക്ക്‌ മിഠായികള്‍ വിതരണം ചെയക്കതു. ചടുലമായ ഫ്‌ളോര്‍ ഡാന്‍സ്‌ പ്രേക്ഷകരെ ആവേശം കൊള്ളിച്ചുു. ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. കലാപരിപാടികള്‍ റോണാ ഡൊമിനിക്‌ മോഡറേറ്റ്‌ ചെയ്‌തു.
സ്‌ളൗ മലയാളീസ്‌ ക്രിസ്‌മസ്‌ ന്യൂഇയര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക