Image

പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല്‌: കെ.മുരളീധരന്‍

Published on 27 January, 2012
പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല്‌: കെ.മുരളീധരന്‍
ഡബ്ലിന്‍: വികസനകാര്യത്തില്‍ പ്രവാസി മലയാളികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ. ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക്‌ താലയിലെ ദ്‌ പ്ലാസ ഹോട്ടലില്‍ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ അകമഴിഞ്ഞ സഹകരണം നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ സഹായകരമായി. തന്റെ പിതാവിന്റെ സ്‌മരണയില്‍ അയര്‍ലന്‍ഡിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന്‌ മുരളീധരന്‍ പറഞ്ഞു.

ഡിസംബറില്‍ നടത്താനിരുന്ന അവാര്‍ഡ്‌ദാന ചടങ്ങ്‌, ആന്ധ്രപ്രദേശില്‍ നിന്നും കേരള നിയമസഭയെക്കുറിച്ച്‌ പഠിക്കാന്‍ എംഎല്‍എമാര്‍ എത്തിയതിനാലാണ്‌ മാറ്റിവച്ചത്‌. നിയമസഭയിലെ പ്രവിലേജ്‌ കമ്മിറ്റി ചെയര്‍മാനായ തനിക്ക്‌ ആ സമയത്ത്‌ വിട്ടുനില്‍ക്കുക സാധ്യമായിരുന്നില്ലെന്നും മുരളി പറഞ്ഞു.

ലീഡറുടെ ചിത്രത്തിന്‌ മുന്നില്‍ പുഷ്‌പാര്‍ച്ചനയര്‍പ്പിച്ചാണ്‌ അവാര്‍ഡ്‌ദാന ചടങ്ങ്‌ ആരംഭിച്ചത്‌. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന സെക്രട്ടറി അഡ്വ.പ്രവീണ്‍ കുമാര്‍ ഐ.ഒ.സിയുടെ പ്രവര്‍ത്തനങ്ങളെ
അഭിനന്ദിച്ചു.

ഐ.ഒ.സി പ്രസിഡന്റ്‌ എമി സെബാസ്‌റ്റിയന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ അയര്‍ലന്‍ഡിലെ ജൂനിയര്‍, സീനിയര്‍ സര്‍ട്ട്‌ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ ലഭിച്ച വിദ്യാര്‍ഥികളായ സിയാ സിറിയക്‌, നിഖില്‍ ജേക്കബ്‌ എന്നിവര്‍ക്കും, ഐ.ഒ.സി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികളായ കെ.കെ കൃഷ്‌ണദാസ്‌, ഗിരീഷ്‌ പണിക്കര്‍, സുജ സാബു എന്നിവര്‍ക്കും മുരളീധരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 1:30 ന്‌ താലയില്‍ നടത്തിയ ക്വിസ്‌ മത്സരത്തിലെ വിജയികളായ ജോയല്‍ റെജി + ക്ലാഡിയ റെജി (1-ാം സമ്മാനം), ജോയല്‍ ബാബു + ഐശ്വര്യ കുര്യന്‍ (2-ാം സ്‌ഥാനം), സ്‌റ്റീവ്‌ വര്‍ഗീസ്‌ + ചാള്‍സ്‌ തോമസ്‌ (3-ാം സ്‌ഥാനം) എന്നിവര്‍ക്കും പത്യേക ഉപഹാരം നേടിയ വിനോദ്‌ മേനോന്‍ (വെബ്‌ ഡിസൈനര്‍), ബിജു കുര്യന്‍(ഗ്രാഫിക്‌ ഡിസൈനര്‍), അലക്‌സാണ്ടര്‍ തോമസ്‌ (ക്വിസ്‌ മാസ്‌റ്റര്‍) എന്നിവര്‍ക്കുമുള്ള സമ്മാനങ്ങളും മുരളീധരന്‍ നല്‍കി.

അയര്‍ലന്‍ഡിലെ വിവിധ സഘടനകളെ പ്രതിനിധീകരിച്ച്‌ വി.ഡി.രാജന്‍, (മലയാളം), രാജു കുന്നക്കാട്‌ (പ്രവാസി കേരള കോണ്‍ഗ്രസ്‌(എം), ജെമിനി തരകന്‍(ഐറിഷ്‌ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍), സാബു കല്ലിങ്കല്‍ (വേള്‍ഡ്‌ മലയാളി കൗണ്‍സില്‍), ഡേവിഡ്‌ (നെടുമ്പാശേരി ഫാമിലീസ്‌ ഇന്‍ അയര്‍ലന്‍ഡ്‌), ലൈജു ജോസ്‌ (ഓവര്‍സീസ്‌ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍), ജിന്‍സ്‌ കൈതവന (ചെയര്‍മാന്‍ ഒ.ഐ.സി.സി) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഐ.ഒ.സി സെക്രട്ടറി ബെന്നി കണ്ണമ്പുഴ സ്വാഗതം അര്‍പ്പിച്ചു. മനോജ്‌ മെഴുവേലി, ബേബി പെരേപ്പാടന്‍, ജിസോയ്‌ വര്‍ഗീസ്‌, ഡോ.സുമേഷ്‌ മഹാരാജ്‌, ജോസഫ്‌ പീലിയാനിക്കല്‍, ജൂവല്‍, സുനില്‍ തോമസ്‌, അനിത്‌ എം.ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ജോജി എബ്രാഹം കൃതജ്‌ഞത അര്‍പ്പിച്ചു.
പ്രവാസി സമൂഹം കേരളത്തിന്റെ നട്ടെല്ല്‌: കെ.മുരളീധരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക