Image

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായി തോമസ്‌ മാത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു

Published on 27 January, 2012
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായി തോമസ്‌ മാത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വൈസ്‌ പ്രസിഡന്റായി തോമസ്‌ മാത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വൈസ്‌ മെന്‍ സൗത്ത്‌ വെസ്റ്റ്‌ ഇന്ത്യന്‍ റീജിയണല്‍ ജോയിന്റ്‌ സെക്രട്ടറി, എന്‍ആര്‍ഐ ഫ്രണ്‌ട്‌സ്‌ ഫോറം രക്ഷാധികാരി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന തോമസ്‌ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലും നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്‌ട്‌.

കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ്‌, കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ അലൂമ്‌നി പ്രസിഡന്റ്‌, ഷാര്‍ജ മാര്‍ത്തോമ്മ ചര്‍ച്ച വൈസ്‌ പ്രസിഡന്റ്‌, ഷാര്‍ജ വൈസ്‌മെന്‍ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്‌ട്‌.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റായി തോമസ്‌ മാത്തന്‍ തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക