Image

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published on 27 January, 2012
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
കാര്‍ഡിഫിലെ സെന്റ് അല്‍ബെയന്‍സ് കാത്തലിക് ചര്‍ച്ച് ഹാളില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ വച്ച് 2012  2013 കാലഘട്ടത്തിലേയ്ക്കുള്ള ഭാരവാഹികളെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. 

യുണിറ്റിന്റെ പുതിയ പ്രസിഡന്റായി ബിജു പന്നിവേലിയെയും, ജനറല്‍ സെക്രട്ടറിയായി ജസ്റ്റിന്‍ കട്ടാത്തിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ് തോമസ് പനങ്ങാട്ട്, ജോയിന്റ് സെക്രട്ടറി നിമ്മി സാജന്‍ ഇല്ലികുന്നിന്‍ പുറത്ത്, ട്രഷറര്‍ അനില്‍ മാത്യു കോയിത്തറ. നാഷണല്‍ കൗണ്‍സില്‍ മെംബേഴ്‌സ് ജോസ് കടുതോടിയില്‍, തങ്കച്ചന്‍ ജോര്‍ജ് തയില്‍. ഏരിയ കോഓര്‍ഡിനേറ്റേഴ്‌സും കെസിവൈഎല്‍ റപ്രസെന്റിറ്റീസും അടങ്ങിയ 15 അംഗ കമ്മിറ്റി ആയിരിക്കും അടുത്ത വര്‍ഷത്തേയ്കുള്ള യൂണിറ്റിന്റെ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്.

ഈ വര്‍ഷത്തെ ആദ്യത്തെ സംഗമം ഫെബ്രുവരി മാസം 25 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ ന്യൂപോര്‍ട്ടില്‍ ഉള്ള ഗേര്‍ ജൂനിയര്‍ സ്‌കൂളില്‍ വച്ച് നടക്കും അന്നേദിവസം രാവിലെ 9 മണിക്ക് കാര്‍ഡിഫ് ,സ്വന്‍സി , ബ്രിസ്‌റ്റോള്‍, ഹരിഫോര്‍ഡ എന്നീ സമീപയുണിറ്റുകളിലെ കെസിവൈഎല്‍ അംഗങ്ങളുടെ സ്‌നേഹകുട്ടായമ നടത്തുവാനും തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസ്തുത യുണിറ്റ് ഭാരവാഹികള്‍ക്കും ഈ മാസം 28 ന് തിരഞ്ഞെടുക്കപ്പെടുന്ന സെന്‍ട്രല്‍ കമ്മിറ്റി മെബേഴ്‌സിനും സ്വീകരണം കൊടുക്കുന്നതായിരിക്കും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാവിരുന്നും ഗ്രുപ്പ് ഗെയിംസുകളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

വാര്‍ത്ത അയച്ചത്: ഷാജി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക