Image

ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്‌ ദിനാഘോഷം നടത്തി

Published on 28 January, 2012
ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്‌ ദിനാഘോഷം നടത്തി
മാഞ്ചസ്റ്റര്‍: ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത്‌വെസ്റ്റ്‌ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 63-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷം നടത്തി. ട്രഷറര്‍ ജോയി കുര്യാക്കോസിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്‌ ബെന്നിച്ചന്‍ മാത്യു അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായ വിനോദ്‌ ചന്ദ്രന്‍, ലക്‌സണ്‍ കല്ലുമാടിക്കല്‍, ജോണ്‍ വര്‍ഗീസ്‌ എന്നിവരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവും ഒഐസിസി റീജിയണല്‍ വൈസ്‌ പ്രസിഡന്റുമായ ബാബു തോമസ്‌, യുക്‌മ നോര്‍ത്ത്‌ വെസ്റ്റ്‌ പ്രസിഡന്റും എംഎംസിയുടെ ട്രഷററുമായ സന്തോഷ്‌ സ്‌കറിയ, റീജിയണല്‍ സെക്രട്ടറി സൈലസ്‌ ഏബ്രഹാം, ഷൈജു തോമസ്‌, മാത്യു ജേക്കബ്‌, സാജു, കരുണാകരന്‍, സജി, ഒഐസിസിസി മാഞ്ചസ്റ്റര്‍ റീജിയണല്‍ വനിതാ കോ-ഓര്‍ഡിനേറ്റര്‍മാരായ ക്യാപ്‌റ്റന്‍ ബീനാ ജോയി, ലിന്‍സിമോള്‍ ബിജു, ഡെയ്‌സി സൈലസ്‌, റജിമോള്‍, ബെന്നിച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

യോഗത്തില്‍ ഒഐസിസിയുടെ രക്ഷാധികാരിയും കെപിസിസി മെംബറുമായ അഡ്വ. എം.കെ. ജിനദേവ്‌ ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. യോഗപരിപാടികളില്‍ മാതൃരാജ്യത്തിനുവേണ്‌ടി പ്രത്യേക പ്രാര്‍ഥനയും സ്‌നേഹവിരുന്നും നടത്തി. യോഗത്തില്‍ കെഎസ്‌ യു മുന്‍ വയനാട്‌ ജില്ലാ സെക്രട്ടറിയും എംഎംസിഎയുടെ മന്‍ ജനറല്‍ സെക്രട്ടറിയുമായ ബിജു ജോര്‍ജ്‌ സ്വാഗതവും ഒഐസിസി റീജിയന്‍ ട്രഷറര്‍ ജോയി കുര്യാക്കോസ്‌ കൃതജ്ഞതയും പറഞ്ഞു.

കേരള ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫറൂക്കിന്റെയും സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒഐസിസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയണ്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്‌ ദിനാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക