Image

ലണ്‌ടന്‍ ഒളിമ്പിക്‌സ്‌: പതിനായിരം ഒഴിവുകളിലേക്ക്‌ 34,000 ഉദ്യോഗാര്‍ഥികള്‍

Published on 28 January, 2012
ലണ്‌ടന്‍ ഒളിമ്പിക്‌സ്‌: പതിനായിരം ഒഴിവുകളിലേക്ക്‌ 34,000 ഉദ്യോഗാര്‍ഥികള്‍
ലണ്‌ടന്‍: ഒളിമ്പിക്‌സിനോടനുബന്ധിച്ചുള്ള സുരക്ഷയ്‌ക്ക്‌ സൃഷ്ടിച്ചിട്ടുള്ള പതിനായിരം ഒഴിവുകളിലേക്ക്‌ ഒഴുകിയെത്തിയത്‌ 34,000 അപേക്ഷകള്‍.

ജി ഫോര്‍ എസ്‌ എന്ന സ്ഥാപനമാണ്‌ ഇതിലേക്കുള്ള ഉദ്യോഗസ്ഥരെ റിക്രൂട്ട്‌ ചെയ്യുന്നത്‌. ഭീകരാക്രമണത്തില്‍നിന്ന്‌ ഗെയിംസിന്‌ സംരക്ഷണം നല്‍കുക, ബാഗുകളും വാഹനങ്ങളും പരിശോധിക്കുക തുടങ്ങിയ കൃത്യങ്ങളാണ്‌ ഇവര്‍ ചെയ്യേണ്‌ടത്‌.

മണിക്കൂറിന്‌ 8.50 പൗണ്‌ട്‌ വീതമാണ്‌ ഇവര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌. നൂറ്റാണ്‌ടിലെ ഏറ്റവും വലിയ പ്രതിഫലമുള്ള റിക്രൂട്ട്‌മെന്റാണിതെന്ന്‌ ജി ഫോര്‍ എസ്‌ വൃത്തങ്ങള്‍ അറിയിച്ചു. ജോലി നല്‍കുന്നതിനുമുമ്പ്‌ ഉദ്യോഗാര്‍ഥികളെ സൂക്ഷ്‌മമായ പരിശോധനക്ക്‌ വിധേയമാക്കുമെന്ന്‌ ഗെയിംസ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ പോള്‍ ഡെയ്‌റ്റന്‍ അറിയിച്ചു.

ജി ഫോര്‍ എസ്‌ ഏറ്റെടുത്തിട്ടുള്ള അതിനിര്‍ണായകമായ ദൗത്യങ്ങളിലൊന്നാണിത്‌. കടുത്ത നടപടിക്രമങ്ങള്‍ ഇതിനായി പാലിക്കുന്നുണ്‌ട്‌. ഏറ്റവും മുകളിലായി നമുക്കൊരു ഒളിമ്പിക്‌ അക്രെഡിറ്റേഷന്‍ പ്രോസസുണ്‌ട്‌. അവയ്‌ക്ക്‌ തുടര്‍ച്ചയായ പരിശോധനകള്‍ ആവശ്യമാണ്‌. അതിനാല്‍ ദുഷ്‌കരമായ ദൗത്യം തന്നെയാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥര്‍ക്ക്‌ കര്‍ശനമായ പരിശോധനയും നല്‍കുന്നുണ്‌ട്‌. ഒളിമ്പിക്‌സിന്‌ 23,700 പേരടങ്ങുന്ന സുരക്ഷാസേനയെയാണ്‌ സര്‍ക്കാര്‍ നിയോഗിക്കുന്നത്‌. സൈനികര്‍, സ്വകാര്യ ഗാര്‍ഡുകള്‍, വൊളണ്‌ടിയര്‍മാര്‍ തുടങ്ങിയര്‍ ഇതിലുള്‍പ്പെടും.
ലണ്‌ടന്‍ ഒളിമ്പിക്‌സ്‌: പതിനായിരം ഒഴിവുകളിലേക്ക്‌ 34,000 ഉദ്യോഗാര്‍ഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക