Image

മുന്‍ ഉജ്ജൈയിന്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജോണ്‍ പെരുമറ്റം കാലംചെയ്‌തു

Published on 18 June, 2011
മുന്‍ ഉജ്ജൈയിന്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജോണ്‍ പെരുമറ്റം കാലംചെയ്‌തു
ഉജ്ജൈന്‍: ഉജ്ജൈന്‍ രൂപതയുടെ മുന്‍ ബിഷപ്പ്‌ മാര്‍ ജോണ്‍ പെരുമറ്റം കാലംചെയ്‌തു. ഇന്നലെ പുലര്‍ച്ചെയോടെയാണ്‌ അന്ത്യം. ഉജ്ജൈന്‍ രൂപതയുടെ ബിഷപ്പായി 1977 ഫെബ്രുവരി 26നാണ്‌ മാര്‍ പെരുമറ്റം നിയമിതനായത്‌.1951 മാര്‍ച്ച്‌ 11നു പാലാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍നിന്നും പാലാ കത്തീഡ്രലില്‍വച്ച്‌ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന്‌ ആറു മാസം വടകരയിലും കൂടല്ലൂരും അസിസ്റ്റന്റ്‌ വികാരിയായി സേവനമനുഷ്‌ഠിക്കുകയുണ്‌ടായി. 1952-56 കാലയളവില്‍ അദ്ദേഹം റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച്‌ സിവില്‍ നിയമത്തിലും കാനന്‍ നിയമത്തിലും ഡോക്ടറേറ്റ്‌ നേടി. 56ല്‍ റോമില്‍നിന്നു തിരിച്ചെത്തിയ അദ്ദേഹം 11 വര്‍ഷക്കാലം പാലാ ഗുഡ്‌ഷെപ്പേര്‍ഡ്‌ മൈനര്‍ സെമിനാരിയിലെ വൈസ്‌ റെക്ടറായും ഒരു വര്‍ഷം റെക്ടറായും സേവനമനുഷ്‌ഠിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക