Image

കൂടിക്കാഴ്ച (സുധീര്‍ പണിക്കവീട്ടില്‍)

Published on 16 April, 2016
കൂടിക്കാഴ്ച (സുധീര്‍ പണിക്കവീട്ടില്‍)
ദശവത്സരങ്ങള്‍ക്ക് മുമ്പ്
പകലിന്‍ വാടിയ മുഖത്ത് പരക്കും ഇരുളില്‍
അല്‍പ്പം കുളിര്‍ വെളിച്ചം പകരുവാന്‍
മേഘപുടവയക്കുള്ളില്‍ തെളിഞ്ഞും, ഒളിഞ്ഞും
നിലാവ് പുഞ്ചിരിക്കുമ്പോള്‍
നോക്കി നോക്കി മടുത്ത നേത്രങ്ങളും
ജിജ്ഞാസ നിര്‍ഭരമായ ഹ്രുദയവുമായി
തുറന്ന ജനലിനരികെ,
പുറത്ത് നിരത്തിലേക്ക് നോക്കിയും,
പിന്നെ ചെവിയോര്‍ത്തും തുറക്കും പടിവാതിലിനൊച്ച
വൈകും നിമിഷങ്ങളെ പഴിച്ച്
ഇരുന്നു ഞാന്‍, അന്ന് ഒരു സ്വപ്നാടകനെപ്പോലെ
ചിന്തകള്‍ ചിലന്തിവല പോലെ പടര്‍ന്നു
തുടക്കമെന്തന്നറിയാതെ തുടര്‍ന്നു
ഒരു കുളിര്‍ക്കാറ്റ് പോലെ
ഒരു ആത്മ നിര്‍വ്രുതിപോലെ
കാത്ത് കിടക്കും കരയിലേക്ക് ഓടിയെത്തുന്ന
ഒരു കുഞ്ഞോളത്തിന്‍ ചുണ്ടിലെ
പാല്‍ നുരപോലെ
ആനന്ദത്തിന്റെ ഒരു പ്രവാഹം പോലെ
പറന്നെത്തി ആച്ചാദ തള്ളലാല്‍
ചുറ്റും നിര്‍വ്രുതിയുടെ ജലബിന്ദുക്കള്‍
തെറുപ്പിച്ച്
കുശലാന്വേഷണം നടത്തും ചങ്ങാതിയെ
വീണ്ടും കാണുന്നു കണ്ടാലറിയാത്ത വിധം
കാലം വരുത്തിയ മാറ്റമോ?
പ്രായം കണ്ണിന്‍ കാഴ്ച്ച കുറച്ചതോ?
തെച്ചിട ശങ്കിച്ചെങ്കിലും ശങ്ക തോന്നി
അതു തന്നെ അടുപ്പത്തിന്‍ അടുത്ത ഭാവം

ശു­ഭം
Join WhatsApp News
ഒമര്‍ കയാമിന്‍ കാമുകി 2016-04-16 19:16:45

കൊള്ളാംട്ടോ സുദീര

പുടവക്കുള്ളിലെ തിങ്കള്‍ !!!!!

മുഴു തിങ്കളോ അതോ ?

ഇന്നും സോപ്ന കാമുകിയെ കാത്തിരിക്കുന്നു

ഒരിക്കലും അണയാത്ത ഉന്മാദം

ചിലന്തി വല വിരിച്ചു കാത്തിരിക്കുന്നു

ചിലന്തിയമ്പല നട തുറന്നു ദേവി നീ

കാമുകന്‍ നിന്‍ മുമ്പില്‍

നാഗ ചിത്രം വരക്കുന്നു

ഒരു വെല്ലുവിളി, ഇതാ എന്‍ കോട്ടവാതില്‍

നിനക്കായി തുറന്നു

നിനകാവുമോ എന്‍ കോടി താഴ്തി

എന്നെ മൂടുപടം അണിയിക്കുവാന്‍

വരൂ എന്‍ ഒമാര്‍കയ്യാം

എന്‍ കൊടി നിന്‍ കൊടി മരത്തെ

ചുവടെ മറികും 

Indira Rajan 2016-04-18 07:30:59
എങ്ങനെ ഇങ്ങനെ ലളിത പദങ്ങൾ കൊണ്ട്
ഈ മായാജാലം തീര്ക്കുന്നു. കൂടുതൽ എഴുതുക 
ഞാൻ ശരിക്കും  എന്ജോയ്‌ ചെയ്തു.
വിദ്യാധരൻ 2016-04-18 09:34:10
വാടിയിരുണ്ട് തമോവൃതമാം ജീവിതത്തിൽ 
ഒളിവീശിയെത്തുന്ന ചന്ദ്രികെ 
അടച്ചിട്ട ജനാലയിലുടെ 
നിന്നെ നോക്കി നിൽക്കുമ്പോൾ
നടന്നെത്തുന്നു അകലെ നിന്ന് 
എന്നെ ഈവിധമാക്കിയിട്ടോടിപൊയ ചേട്ടൻ 
ജരാനരകൾ ബാധിച്ചു ഒടാനവാതെ 
കാൽവലിചെത്തുന്നു 
പോകുവാൻ ഇടം ഇല്ലാതെ വന്നപ്പോൾ 
കണ്ടാലറിയാത്ത വിധം 
"കാലം വരുത്തിയ മാറ്റമോ ?"
അതോ പ്രായം എൻ കണ്ണിൻ കാഴ്ച കുറച്ചതോ 
എന്തായാലും ഈ ഇരുട്ടിൽ 
തപ്പി തടയാം നമ്മൾക്കൊരുമിച്ചിനി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക