Image

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഷിക്കാഗോ പോലീസ്‌ കമാന്‍ഡറുമായി ചര്‍ച്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 30 January, 2012
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഷിക്കാഗോ പോലീസ്‌ കമാന്‍ഡറുമായി ചര്‍ച്ച നടത്തി
ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഷിക്കാഗോ പോലീസ്‌ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ കാലയളവിലായി മലയാളി സ്ഥാപനങ്ങള്‍ക്കെതിരേയും മലയാളികള്‍ക്കെതിരേയും വര്‍ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും, കഴിഞ്ഞ ഡിസംബര്‍ 24-ന്‌ വെടിയേറ്റ്‌ മരിച്ച ജോജോ കൊടുവന്തറയുടെ കേസ്‌ അന്വേഷിക്കുന്നതിനെക്കുറിച്ചുമായിരുന്നു ചര്‍ച്ചാ വിഷയം.

കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ഷിക്കാഗോ പോലീസ്‌ സൂപ്രണ്ട്‌ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, ഡയറക്‌ടര്‍ ബിജി ഫിലിപ്പ്‌ എടാട്ട്‌, സെക്രട്ടറി ജിബിന്‍ ഈപ്പന്‍, എക്‌സിക്യൂട്ടീവ്‌ മെമ്പര്‍ ഷിജോയ്‌ വര്‍ഗീസ്‌, അന്വേഷണ മേലുദ്യോഗസ്ഥരായ കമാന്‍ഡര്‍ വാള്‍ട്ടര്‍, കമാന്‍ഡര്‍ കെവിന്‍ സഫിന്‍ എന്നിവര്‍ പങ്കെടുത്തു. ഡിറ്റക്‌ടറ്റീവുമാരായ ഡാന്‍ സ്റ്റാനോയ്‌, സ്‌കോട്ട്‌ റൈഫ്‌, ഡാന്‍ മക്‌നാലി, റോണ്‍ റെംപാസ്‌ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസ്‌ അന്വേഷണത്തിന്റെ പുരോഗതിയെപ്പറ്റി കാമാന്‍ഡര്‍ കെവിന്‍ സഫിന്‍ സംഘടനാ ഭാരവാഹികളുമായി പങ്കുവെച്ചു.

കുക്ക്‌ കൗണ്ടിയുടെ നിയമപ്രകാരം സാഹചര്യ തെളിവുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെയും അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ കാലതാമസം വരുന്നതെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. സംശയം തോന്നിയവരെയെല്ലാം ആദ്യദിനത്തില്‍ തന്നെ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയും വിരലടയാള പരിശോധനയ്‌ക്ക്‌ വിധേയരാക്കുകയും ചെയ്‌തിരുന്നു. ഏതാനും മാസത്തിനുള്ളില്‍ പ്രതികളെ എല്ലാ തെളിവുകളോടുംകൂടി അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കുമെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം വഹിക്കുന്ന കമാന്‍ഡര്‍ കെവിന്‍ സഫിന്‍ സംഘടനാ ഭാരവാഹികളോട്‌ പറഞ്ഞു.

മലയാളികളുടെ ജീവനും സ്വത്തിനും ഏതിരേയുള്ള ഏതൊരു പ്രവര്‍ത്തനത്തിനും ഏതിരേ കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ പ്രതികരിക്കുമെന്ന്‌ പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ പറഞ്ഞു. കേസ്‌ അന്വേഷണം എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന്‌ ഡയറക്‌ടര്‍ ബിജി ഫിലിപ്പ്‌ എടാട്ട്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ കെവിന്‍ സഫിനോട്‌ ആവശ്യപ്പെട്ടു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ സ്റ്റേഷനുകള്‍ കമ്യൂണിറ്റി സര്‍വീസ്‌ ആണെന്നും അതുകൊണ്ടുതന്നെ ആ പരിസര പ്രദേശങ്ങളിലുള്ള പോലീസ്‌ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്നും രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സംഘടനാ ഭാരവാഹികളോട്‌ പോലീസ്‌ കമാന്‍ഡര്‍ പറഞ്ഞു.
കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഷിക്കാഗോ പോലീസ്‌ കമാന്‍ഡറുമായി ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക