Image

ലോസാഞ്ചലിസ് മാര്‍ത്തോമ്മാ ഇടവകയ്ക്ക് നഗരസഭയുടെ പ്രശംസാപത്രം

പി.പി.ചെറിയാന്‍ Published on 30 January, 2012
ലോസാഞ്ചലിസ് മാര്‍ത്തോമ്മാ ഇടവകയ്ക്ക് നഗരസഭയുടെ പ്രശംസാപത്രം
കാലിഫോര്‍ണിയായില്‍ ലോസാഞ്ചലിസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്തുമസ്സ് പരിപാടികളുടെ ഭാഗമായി, ഗ്ലെന്‍ഡോറാ നഗരത്തിലെ പോലീസ് വകുപ്പുമായി ഒത്തുചേര്‍ന്ന്, നിര്‍ദനരായ ഒരു വിഭാഗം നഗരവാസികളുടെ കണ്ണീരകറ്റാന്‍ നടപ്പാക്കിയ ക്ഷേമ പരിപാടികള്‍ നഗരസഭയുടെ മുക്തകണ്ഠമായ പ്രശംസയ്ക്കും അംഗീകാരത്തിനും ഇടയാക്കി.

നവംബര്‍ 13-ാം തീയതി ശുശ്രൂഷാനന്തരം നടത്തപ്പെട്ട പ്രത്യേകാല്‍ ചടങ്ങില്‍ വെച്ച് വികാരി റവ. തോമസ് ജോണ്‍ ഈ ആവശ്യത്തിനുള്ള ഇടവകയുടെ സംഭാവന സിറ്റി പോലീസ് മേധാവി റോബര്‍ട്ട് കാസ്‌ട്രോയെ ഏല്‍പ്പിക്കുകയുണ്ടായി. സിറ്റി കൗണ്‍സില്‍ മെമ്പര്‍ കരണ്‍ ഡേവിസും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ജനുവരി 18 ന് നടത്തപ്പെട്ട നഗരസഭയുടെ പ്രത്യേകാല്‍ യോഗത്തില്‍ വെച്ച് ഇടവക ചെയ്ത സഹായ സംരഭത്തിന് ബഹുമാനസൂചകമായി നല്‍കിയ പ്രശംസാപത്രം ഇടവകയ്ക്ക് വേണ്ടി പ്രതിനിധി ശ്രീ. ജേക്കബ് ഏ.മാത്യൂ സ്വീകരിച്ചു. നഗരസഭയുടെ നല്ല അയര്‍ക്കാരായി വരുംവര്‍ഷങ്ങളില്‍ ഈവിധ സഹായ സംരഭങ്ങളില്‍ പങ്കാളികളാകുവാന്‍ ഇടവക ജനങ്ങള്‍ താല്പര്യപ്പെടുകയും ചെയ്യുന്നു.

ഗര്‍ഭഛിദ്രത്തിനെതിരെ ടെക്‌സസ് തലസ്ഥാനത്ത് വമ്പിച്ച റാലി സംഘടിപ്പിച്ചു.

ഓസ്റ്റിന്‍ : 1973 ജനുവരിയില്‍ യു.എസ്. സുപ്രീം കോടതി ഗര്‍ഭഛിദ്രം നിയമ വിധേയമാക്കി കൊണ്ട് നടത്തിയ വിധി പ്രഖ്യാപനത്തിന്റെ 39-ാം വാര്‍ഷികത്തില്‍ ഇതിനെതിരെ ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിനില്‍ ബഹുജനങ്ങള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനം നടന്നു.

ജനുവരി 28 ശനിയാഴ്ച വൈകീട്ട് നടന്ന പ്രകടനത്തില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 5000 പേര്‍ പങ്കെടുത്തുവെന്നാണ് ടെക്‌സസു സെഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ കണക്കാക്കിയത്.

“വിലമതിക്കാനാവാത്ത മനുഷ്യജീവന്‍ സംരക്ഷിക്കപ്പേടേണ്ടത് അനിവാര്യമാണ്” റാലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഓസ്റ്റിന്‍ കാത്തേലിക്കാ ഡയസീസ് ബിഷപ്പ് ജൊ വാസിക്വസ്, യു.എസ് സെനറ്റര്‍ ജോണ്‍ കോണല്‍ , ലഫ്റ്റന്റ് ഗവര്‍ണ്ണര്‍ ഡേവിഡ് ഡ്യൂ ഹര്‍സ്റ്റ് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഗ്രേഗ് എബോട്ട് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് ടെക്‌സസ്. ജനുവരി 10ന് “സോണോഗ്രാം ലൊ” ഭരണഘടനാ വിധേയമാണെന്ന് 5 യു.എസ് സ
ര്‍ക്യൂട്ട് കോര്‍ട്ട് നടത്തിയ പ്രഖ്യാപനം വന്‍ വിജയമായിട്ടാണ് ഇവര്‍ കണക്കാക്കുന്നത്.

പ്രത്യേക സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകേണ്ടി വരുന്നവരെ വെറുപ്പോടുകൂടിയല്ല മറിച്ച് സ്‌നേഹത്തോടെ സമീപിക്കണമെന്നാണ് അഭിപ്രായം.

ഗര്‍ഭഛിദ്രത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുവാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് ആഹ്വാനം ഉള്‍ക്കൊണ്ടാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പിരിഞ്ഞുപോയത്.


ലോസാഞ്ചലിസ് മാര്‍ത്തോമ്മാ ഇടവകയ്ക്ക് നഗരസഭയുടെ പ്രശംസാപത്രംലോസാഞ്ചലിസ് മാര്‍ത്തോമ്മാ ഇടവകയ്ക്ക് നഗരസഭയുടെ പ്രശംസാപത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക