Image

ബാംഗ്ലൂരില്‍ സീറോ മലബാര്‍ സഭ അല്മായ നേതൃസമ്മേളനം ഫെബ്രുവരി നാലിന്

Published on 30 January, 2012
ബാംഗ്ലൂരില്‍ സീറോ മലബാര്‍ സഭ അല്മായ നേതൃസമ്മേളനം ഫെബ്രുവരി നാലിന്

ബാംഗ്ലൂ
ര്‍ : സീറോ മലബാര്‍ സഭ കര്‍ണ്ണാടക റീജിയണല്‍ അല്മായ നേതൃസമ്മേളനവും നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും ബാംഗ്ലൂരില്‍ ഫെബ്രുവരി നാലിന് നടക്കും. കര്‍ണ്ണാടകത്തിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്കുപുറമെ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അല്മായ പ്രതിനിധികള്‍ ഉള്‍പ്പെടെ 1200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ബാംഗ്ലൂര്‍ സെന്റ് തോമസ് ഫെറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാല് ശനിയാഴ്ച പത്ത് മണിക്ക് സമ്മേളനം ആരംഭിക്കുന്നതും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യൂ അറയ്ക്കല്‍ അധ്യക്ഷത വഹിക്കുന്നതുമായിരിക്കും. നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ , മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് എരുമച്ചാടത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സീറോ മലബാര്‍ മിഷന്‍ ബാംഗ്ലൂര്‍ കോഡിനേറ്റര്‍ റവ. ഡോ. മാത്യൂ കോയിക്കര എന്നിവര്‍ പ്രസംഗിക്കും. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. ഫ്രാന്‍സീസ് തോണിപ്പാറ, ധര്‍മ്മാരാം റെക്ടര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ , റവ. ഫാ.സിബി കൈതാരന്‍ (ഹൈദ്രാബാദ്), ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി. ചാക്കാപ്പന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് അന്നേദിവസം പ്രതിനിധികള്‍ 'കാന്‍സറിനെതിരെ പോരാട്ടം' പ്രതിജ്ഞയെടുക്കും.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക