Image

കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സമരം: ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന്

Published on 30 January, 2012
കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ സമരം: ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന്
കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് മാനേജ്‌മെന്റ് ആരോപിച്ചു. ഇന്നലെ സമരം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമിതാണെന്ന് ആശുപത്രി സെക്രട്ടറി ജോയ്.പി ജേക്കബ് പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേജസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. എന്നാല്‍ സമരക്കാര്‍ ആവശ്യപ്പെടുന്നതുപോലുള്ള വേതന വര്‍ധനവ് നല്‍കാനാകില്ല. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് മുന്‍വിധിയോടെ സമരം നടത്താന്‍ ജീവനക്കാര്‍ തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു ദിവസം പിന്നിട്ട സമരം മൂലം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക