Image

ഡാലസ്‌ മലയാളി അസോസിയേഷന്‍ റിപബ്‌ളിക്‌ ദിനം ആഘോഷിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 30 January, 2012
ഡാലസ്‌ മലയാളി അസോസിയേഷന്‍ റിപബ്‌ളിക്‌ ദിനം ആഘോഷിച്ചു
ഡാലസ്‌: ഭാരതത്തിന്റെ അറുപത്തിരണ്ടാം റിപബ്‌ളിക്‌ ദിനം കരോള്‍ട്ടന്‍ സിറ്റിഹാളില്‍ വച്ച്‌ നോര്‍ത്ത്‌ ടെക്‌സിലെ മലയാളികള്‍ സമുചിതമായി ആഘോഷിച്ചു. ഡാലസ്‌ മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തില്‍ നടത്തിയ ആഘോഷപരിപാടികളില്‍ വിവിധ സാംസ്‌ക്കാരിക സാമുഹ്യസാഹിത്യ മാദ്ധ്യമ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു.

ഇന്‍ഡ്യയുടെ ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷചടങ്ങിന്റെ ഭാഗമായി ദേശഭക്തി ഗാനാര്‍ച്ചനകളും ഉപവാസസമര്‍പ്പണവും നടത്തി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീരരായ ഭാരതപൗരന്മാര്‍ക്കും ആ സമരത്തില്‍ അഹിംസാസിദ്ധാന്തത്തിലൂടെയും സര്‍വ്വസഹനമാര്‍ഗത്തിലൂടെയും ധീരനേതൃത്വമേകിയ മാഹാത്‌മജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും സ്‌മരണാജ്‌ഞലി അര്‍പ്പിച്ച

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും സാങ്കേതികവികസത്തിന്റെ ആപൂര്‍വ്വവഴികളിലേക്കും പാദമുന്നിയ ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിലെ വിവിധ തലങ്ങളിലുള്ള ഉയര്‍ച്ചയും താഴ്‌ചയും പരാമാര്‍ശിച്ചുകൊണ്ടായിരുന്നു പലരും ചടങ്ങില്‍ സംസാരിച്ചത്‌. ഡാലസ്‌ മലയാളി അസേസിയേഷന്‍ പ്രസിഡന്റ്‌ രാജു ചാമത്തില്‍ അദ്ധക്ഷ്യനായിരുന്ന ചടങ്ങില്‍ ലാന ട്രസ്റ്റ്‌ ബോര്‍ഡ്‌ ചെയര്‍പേഴ്‌സന്‍ എബ്രഹാം തെക്കേമുറി, നോര്‍ത്ത്‌ ടെക്‌സസ്‌ ഇന്‍ഡ്യ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ സണ്ണി മാളിയേക്കല്‍, ഡിഎംഎ ട്രസ്റ്റ്‌ ചെയര്‍മാന്‍ തൊമ്മച്ചന്‍ മുകളേല്‍, ലോസണ്‍ ട്രാവല്‍സ്‌ ബിജു തോമസ്‌, കെഎച്ച്‌എസ്‌ മുന്‍ പ്രസിഡന്റ്‌ രാജു പിള്ള, പി.സി.ചാക്കോ, ആന്‍ഡ്രൂസ്‌ അഞ്ചേരി, അജയകുമാര്‍, സുജന്‍ കാക്കനാട്‌, അന്തര്‍ദേശീയ മലയാളവേദി പ്രസിഡന്റ്‌ ബിനോയി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ജേക്കബ്‌ പറമ്പത്ത്‌്‌ നന്ദി പ്രകാശിപ്പിച്ചു.
ഡാലസ്‌ മലയാളി അസോസിയേഷന്‍ റിപബ്‌ളിക്‌ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക