Image

ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി ഓസ്‌ട്രിയന്‍ കൗണ്‍സില്‍ ക്രിസ്‌മസ്‌, പുതുവത്സരം ആഘോഷിച്ചു

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 30 January, 2012
ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി ഓസ്‌ട്രിയന്‍ കൗണ്‍സില്‍ ക്രിസ്‌മസ്‌, പുതുവത്സരം ആഘോഷിച്ചു
വിയന്ന: ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി (എഫ്‌.ഒ.സി) ഓസ്‌ട്രിയന്‍ കൗണ്‍സില്‍ ക്രിസ്‌മസ്‌, പുതുവത്സരാഘോഷം ജനുവരി ഏഴിന്‌ ആഘോഷിച്ചു. ഇന്റര്‍നാഷണല്‍ അറ്റോമിക്‌ എനര്‍ജി ഏജന്‍സിയുടെ കീഴിലുള്ള നൂക്ലിയര്‍ പവര്‍ ടെക്‌നോളജി ഡെവലപ്‌മെന്റ്‌ വിഭാഗം തലവനും ശാസ്‌ത്രജ്ഞനുമായ ഡോ. തോമസ്‌ കോശി മുഖ്യാതിഥിയായിരുന്നു. സുപ്രസിദ്ധ വാഗ്‌ മിയും ദൈവചന പ്രഘോഷകനുമായ ഡോ. തോമസ്‌ കോശി ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ച്‌ ബൈബിളും കുടുംബ ജീവിതവും അടിസ്ഥാനമാക്കി പ്രസംഗിച്ചു.

റവ. ഡോ. ബിജി ചിറത്തിലാട്ട്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ആഘോഷങ്ങളോടനുബന്ധിച്ച്‌ കുട്ടികളുടെ ക്രിസ്‌മസ്‌ ഗാനങ്ങള്‍, സാന്താക്ലോസിന്റെ മിഠായി വിതരണം വിഭവസമൃദ്ധമായ ഭക്ഷണവും എന്നിവയും നടന്നു. ചങ്ങനാശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ ഓസ്‌ട്രിയയില്‍ താമസിക്കുന്ന 120ഓളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി ഓസ്‌ട്രിയന്‍ കൗണ്‍സില്‍ ക്രിസ്‌മസ്‌, പുതുവത്സരം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക