Image

അബര്‍ഡീന്‍ മലയാളി അസോസിയേഷന്‌ നവനേതൃത്വം

സാബു ജോസഫ്‌ Published on 30 January, 2012
അബര്‍ഡീന്‍ മലയാളി അസോസിയേഷന്‌ നവനേതൃത്വം
അബര്‍ഡീന്‍: അബര്‍ഡീന്‍ മലയാളി അസോസിയേഷ(എഎംഎ)ന്റെ അഞ്ചാമത്‌ വാര്‍ഷികാഘോഷവും പൊതുതിരഞ്ഞെടുപ്പും, ക്രിസ്‌മസ്‌ - നവവല്‍സര ആഘോഷങ്ങളോടനുബന്ധിച്ച്‌ നടന്നു. ജനുവരി 14ന്‌ അബര്‍ഡീന്‍ വെസ്‌റ്റ്‌ഹില്‍ ആഷ്‌ഡേല്‍ ഹാളില്‍ വച്ചായിരുന്നു പരിപാടി. നിലവിലെ പ്രസിഡന്റ്‌ നിമ്മി സെബാസ്‌റ്റിയന്‍ അധ്യക്ഷനായിരുന്നു. ട്രഷറര്‍ ഐ.ആര്‍. രാജേന്ദു 2011 - 12ലെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സംഘടനയിലെ അംഗങ്ങളും മറ്റുള്ളവരും കലാപരിപാടികള്‍ അവതരിപ്പിച്ചു. സംഘടനയുടെ സ്‌ഥാപക ഭാരവാഹികളെ പൊന്നാടയണിയിച്ച്‌ ആദരിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ പ്രസിഡന്റായി ജയ്‌മോന്‍ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി എഎംഎയുടെ സജീവ പ്രവര്‍ത്തകനായ ജയ്‌മോന്‍ സംഘടനയുടെ വൈസ്‌ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോളി ജോര്‍ജ്‌ എഎംഎയുടെ പ്രഥമ വനിതാ വൈസ്‌ പ്രസിഡന്റാണ്‌.

മറ്റു ഭാരവാഹികള്‍: സെബി പി. ബാബു (സെക്രട്ടറി), റീന ജോണ്‍സണ്‍ (ജോയിന്റ്‌ സെക്രട്ടറി), സിബി സെബാസ്‌റ്റിയന്‍ (ട്രഷറര്‍), ശൈലിനി വിനോദ്‌ (ആര്‍ട്‌സ്‌ സെക്രട്ടറി). കമ്മിറ്റി അംഗങ്ങള്‍: ബെറ്റി കുര്യാക്കോസ്‌, സില്‍വി ജോമോന്‍, ബിജോ മേനാംപറമ്പില്‍, ലിജു പ്രഭാത്‌, സാബു ജോസഫ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.aberdeenmalayalee.com
അബര്‍ഡീന്‍ മലയാളി അസോസിയേഷന്‌ നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക