Image

ഫ്രാന്‍സില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

ജോസ്‌ കുമ്പിളുവേലി Published on 30 January, 2012
ഫ്രാന്‍സില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു
പാരീസ്‌: ഭാരതത്തിന്റെ അറുപത്തി മൂന്നാമത്‌ റിപ്പബ്ലിക്‌ ദിനം പാരിസിലെ ഇന്ത്യന്‍ എംബസ്സിയില്‍ ആഘോഷിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി കുമാരി സെലക്‌ ദേശീയ പതാക ഉയര്‍ത്തി പ്രസിഡന്റിന്റെ റിപ്പബ്ലിക്‌ ദിന സന്ദേശം വായിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ രാകേഷ്‌ സൂദ്‌, ഡെപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ ഗായത്രി കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാഥിതികളായിരുന്നു.

എംബസ്സിയിലെ വിവിധ സൈനിക മേധാവികളും ജീവനക്കാരും ചടങ്ങുകള്‍ക്കക്ക നേതൃത്വം നല്‍കി. പാരിസിലെ വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍, എയര്‍ ഇന്ത്യ, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജീവനക്കാര്‍, പ്രമുഖ വ്യവസായികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

മധുവന്തി സര്‍കാരിന്റെ നേതൃത്വത്തില്‍ ദേശഭക്‌തി ഗാനാലാപനവും നടന്നു. തുടര്‍ന്ന്‌ മധുര പലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്‌തു. സമ്മേളനത്തില്‍ പങ്കെടുത്തവരെ അഡക്കമിനിസ്‌ട്രേറ്റര്‍ രാകേഷ്‌ സൂദ്‌ സ്വാഗതം ചെയ്‌തു.
ഫ്രാന്‍സില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക