Image

ചോക്ലേറ്റ്‌ രക്തസമ്മര്‍ദ്ദത്തിന്‌ ഉത്തമം

Published on 30 January, 2012
ചോക്ലേറ്റ്‌ രക്തസമ്മര്‍ദ്ദത്തിന്‌ ഉത്തമം
നാവില്‍ കൊതിയൂറുന്ന ചോക്ലേറ്റ്‌ രക്തസമ്മര്‍ദ്ദത്തിന്‌ ഉത്തമമെന്ന്‌ കണ്ടെത്തല്‍. ചോക്‌ലേറ്റിലെ ഫവനോയിഡ്‌സ്‌ എന്ന ഘടകം ഉല്‍പാദിപ്പിക്കുന്ന നൈട്രിക്‌ ഓക്‌സൈഡുകള്‍ രക്തസമ്മര്‍ദ ത്തെ വരുതിയിലാക്കാനും ശരീരത്തിലെ ചില ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കും. എന്തിന്‌ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കുറയ്‌ക്കാനും കഴിയുമത്രേ. ആരോഗ്യസംരക്ഷണത്തിനായി വിപണിയിലെ പലവിധ ചോക്‌ലേറ്റ്‌ ഉല്‍പന്നങ്ങള്‍ക്കു പിന്നാലെ പോകരുത്‌.

വ്യായാമം രക്തസമ്മര്‍ദ്ദത്തിന്‌ ഉത്തമമായ മരുന്നാണ്‌. കായിക അദ്ധ്വാനം ആവശ്യമില്ലാത്ത ഐ ടി മേഖലകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും.

പാരമ്പര്യം രക്തസമ്മര്‍ദ്ദബാധയെ സ്വാധീനിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. നിങ്ങളുടെ കുടുംബപാരമ്പര്യത്തില്‍ രക്തസമ്മര്‍ദ്ദ രോഗികളുണ്ടായിരുന്നെങ്കില്‍ ഇത്‌ ഓരോ തലമുറയിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. മാതാപിതാക്കള്‍ക്കോ, തൊട്ടടുത്ത ബന്ധുക്കള്‍ക്കോ രക്തസമ്മര്‍ദ്ദ രോഗമുണ്ടെങ്കില്‍ നിങ്ങള്‍ക്കും അമിതരക്തസമ്മര്‍ദ്ദവും അനുബന്ധ തകരാറുകളും വരാനുള്ള സാധ്യതകള്‍ മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാണ്‌.
ചോക്ലേറ്റ്‌ രക്തസമ്മര്‍ദ്ദത്തിന്‌ ഉത്തമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക