Image

രണ്ടാം ഘട്ട ഒഴിപ്പിക്കല്‍: മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ്

Published on 30 January, 2012
രണ്ടാം ഘട്ട ഒഴിപ്പിക്കല്‍: മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ്
മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയവരെ ഒഴിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നാറില്‍ ഭൂമി കൈയേറിയവര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. ചെണ്ടുവേരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ 13 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. ദേവികുളം തഹസീല്‍ദാരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ട ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം വന്‍കിട കൈയേറ്റങ്ങള്‍ക്ക് നേരെ മന്ത്രി കണ്ണടയ്ക്കുകയാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക