Image

പ്രൈമറികള്‍ അവസാന പത്ത് സംസ്ഥാനങ്ങളിലേയ്ക്ക്: ഹിലരിക്ക് 1662-ഉം ട്രമ്പിന് 953-ഉം ഡെലിഗേറ്റുകള്‍

ഏബ്രഹാം തോമസ് Published on 29 April, 2016
പ്രൈമറികള്‍ അവസാന പത്ത് സംസ്ഥാനങ്ങളിലേയ്ക്ക്: ഹിലരിക്ക് 1662-ഉം ട്രമ്പിന് 953-ഉം ഡെലിഗേറ്റുകള്‍
ഇന്‍ഡ്യാന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് നയിക്കുന്ന പ്രൈമറികള്‍ അവസാന പത്ത് സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങുകയാണ്. ഇതുവരെ സ്ഥാനാര്‍ത്ഥികള്‍ നേടിയ ഡെലിഗേറ്റുകള്‍ ഇപ്രകാരമാണ്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഡൊണാള്‍ഡ് ട്രമ്പ് - 953, ടെഡ്ക്രൂസ് - 546 ജോണ്‍ കേസിക്ക് -153, ഇപ്പോള്‍ മത്സരരംഗത്തില്ലാത്ത മാര്‍കോ റൂബിയോ നേടിയത്-171. 

ഡെമോക്രാറ്റിക് പാര്‍ട്ടി

ഹിലരി ക്ലിന്റണ്‍ - 1662, ബേണി സാന്‍ഡേഴ്‌സ് - 1365, 712 സൂപ്പര്‍ ഡെലിഗേറ്റുകളില്‍ ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ -520, സാന്‍ഡേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചവര്‍ - 39. ഇവരില്‍  പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത് നിഷ്പ്രഭരായാല്‍ പിന്തുണ മാറ്റി നല്‍കാന്‍ സൂപ്പര്‍ ഡെലിഗേറ്റുകള്‍ക്ക് കഴിയും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കുവാന്‍ 1237 ഡെലിഗേറ്റുകളുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ ലഭിക്കുവാന്‍ 2383 ഡെലിഗേറ്റുകളുടെയും പിന്തുണ ആവശ്യമാണ്.

റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ ഔദ്യോഗിക പിന്തുണ ഇനിയും വിജയങ്ങള്‍ ഇരുപാര്‍ട്ടികളിലെയും നേതാക്കലെ അമ്പരപ്പിച്ചിട്ടുണ്ട്.

സാധാരണ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പ്രൈമറികളില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പിന്മാറുകയാണ് പതിവ്. ഇത് പാര്‍ട്ടി കണ്‍വെന്‍ഷനുകളില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുവാന്‍ സാധ്യതയുള്ള വ്യക്തിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വീര്യത്തോടെ പ്രചരണത്തില്‍ ഏര്‍പ്പെടുവാന്‍ ഏറെ സമയം ലഭിക്കുമായിരുന്നു. ഇത്തവണ സാന്‍ഡേഴ്‌സും ക്രൂസും കേസിക്കും പിന്മാറുന്ന സൂചനകള്‍ നല്‍കിയിട്ടില്ല. മാത്രമല്ല കണ്‍വെന്‍ഷന്‍ വരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകും എന്നാണ് ക്രൂസിന്റെയും സാന്‍ഡേഴ്‌സിന്റെയും നിലപാട്.

ട്രമ്പിനെ ഒതുക്കുവാന്‍ ചില തന്ത്രങ്ങള്‍ ക്രൂസ് പയറ്റിനോക്കി. ഇവ റ്റൂ ലിറ്റില്‍, റ്റൂ ലേറ്റ് എന്ന ഫലത്തിലാണ് കലാശിക്കുവാന്‍ സാധ്യത. എതിരാളി കേസിക്കുമായി ഉണ്ടാക്കിയ ധാരണയാണ് ഒന്ന്. കഴിഞ്ഞ പ്രൈമറികളില്‍ ഇത് പ്രതിഫലിച്ചില്ല. ഇപ്പോള്‍ കേസിക് മറികളില്‍ ഇത് പ്രതിഫലിച്ചില്ല. ഇപ്പോള്‍ കേസിക്ക് മറികളില്‍ ഇത് പ്രതിഫലിച്ചില്ല. 

ഇപ്പോള്‍ കേസികക് പറയുന്നത് ഒരഗോണിലും ന്യൂമെക്‌സിക്കോയിലും ക്രൂസ് 
വിജയിച്ചാല്‍  ഇന്‍ഡ്യാനയില്‍ നിന്ന് വിട്ടുനില്‍ക്കാമെന്നാണ്. ഒറഗോണില്‍ മെയ് 17 നും ഇന്‍ഡ്യാനയില്‍ മെയ് മൂന്നിനുമാണ് പ്രൈമറികള്‍. വാദത്തിലെ യുക്തി ഭദ്രത ആര്‍ക്കും മനസ്സിലാവില്ല.

മില്ലനിയല്‍സ് എന്നറിയപ്പെടുന്ന യുവജനങ്ങള്‍ ധാരാളമായി സാന്‍ഡേഴ്‌സിന്റെ റാലികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വോട്ടു നേടിയത് ഹിലരിയാണ്. ഇതെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ വന്നത് ഇങ്ങനെ യാണ്. ഒരു ചെറുപ്പക്കാരി പറയുന്നു. നിങ്ങള്‍ പറയുന്നത് റാലികളില്‍ പങ്കെടുക്കുക മാത്രം മതിയായിരുന്നില്ലെന്നാണോ? ഞാന്‍ വോട്ടും ചെയ്യണമായിരുന്നു എന്നാണോ?

ജൂണ്‍ 7-ന് നടക്കുന്ന അവസാന പ്രൈമറിയും ലക്ഷ്യമിട്ടാണ് സാന്‍ഡേഴ്‌സ് നീങ്ങുന്നത്. പ്രചരണത്തിന്റെ സാമ്പത്തികനില അത്ര ഭദ്രമല്ല. പ്രചരണ സംഘത്തില്‍ നിന്ന് നൂറു കണക്കിനാളുകളെ പിരിച്ചുവിടുകയാണെന്ന് സാന്‍ഡേഴ്‌സി തന്നെ പറഞ്ഞു. അമേരിക്കന്‍ ശൈലിയില്‍ റൈറ്റ് സൈസിംഗ് നടത്തുകയാണ്. തനിക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രൈമറി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രൈമറി സ്ഥാനാര്‍ത്ഥിയും മുന്‍ ഹ്യൂലെറ്റ് പക്കാര്‍ഡ് മേധാവിയുമായ കാര്‍ളി ഫിയോറിന ഉണ്ടാവും എന്ന ക്രൂസിന്റെ പ്രഖ്യാപനം മറ്റൊരു പ്രചരണ തന്ത്രമാണ്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. തീരെ ഫലപ്രദമല്ലാതാവാന്‍ പോകുന്ന തീരുമാനം എന്ന് ട്രമ്പ് പ്രതികരിച്ചു. ദ ക്ലോക്ക് ഈസ് ടിക്കിംഗ് - കാത്തിരുന്ന് കാണാം.
പ്രൈമറികള്‍ അവസാന പത്ത് സംസ്ഥാനങ്ങളിലേയ്ക്ക്: ഹിലരിക്ക് 1662-ഉം ട്രമ്പിന് 953-ഉം ഡെലിഗേറ്റുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക