Image

ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍

Published on 29 April, 2016
ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍
ബെഥനി, ഒക്കലഹോമ: മലങ്കര ആര്‍ച്ച് ഡയോസിസിലെ ഒക്കലഹോമ സെയിന്റ് ജോര്‍ജ്ജ് സിറിയാക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ എല്ലാവര്‍ഷത്തേപോലേയും ഈ വര്‍ഷവും മെയ് 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്നതാണ്. മെയ് ഒന്നിനു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാദര്‍ ബിനു തോമസ് കൊടിയേറ്റുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാളിനു തുടക്കമാവും. ഈ വര്‍ഷത്തെ പെരുന്നാളിനു ഭദ്രാസന മെത്രാപോലീത്താ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്ത്വം വഹിക്കുന്നതാണ്. 

മെയ് 6 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം വികാരി റവ. ഫാദര്‍ ബിനു തോമസിന്റെ സുവിശേഷപ്രസംഗം ഉണ്ടായിക്കുന്നതാണ്. അതുപോലെ മെയ് 7 ശനിയാഴ്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം മുന്‍ വികാരി റവ. ഫാദര്‍ പ്രദോഷ് മാതൃ സുവിശേഷപ്രസംഗം നടത്തും.

മെയ് 8 ഞായാഴ്ച രാവിലെ 8:45 നു പ്രഭാത പ്രാര്‍ത്ഥനയും 9:30 നു ആരംഭിക്കുന്ന വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനക്ക് അഭിവന്ദ്യ തീത്തോസ് തിരുമേനി നേതൃത്തം നല്‍കും. കുര്‍ബാനയ്ക്കു ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളബ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇടവക കമ്മറ്റി പെരൂന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തേ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രി. ജോബിന്‍ മത്തായി കുടുംബവും മറ്റു ഇടവകാഗംങ്ങളുമാണ്. 

അശരണര്‍ക്കു തണലും, സങ്കേതവും, അല്‍ഭുതങ്ങളുടെ ഉറവിടമായ വിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ സഭാ ഭേദമെന്യെ എവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : 

http://saintgeorgechurchok.org/ , https://www.facebook.com/St.GeorgeSyriacOrthodoxChurch.Bethany.Oklahoma?ref=hl





ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍ഒക്കലഹോമയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും സുവിശേഷ മഹായോഗവും മെയ് 6, 7, 8 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക