Image

എം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2016
എം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചു
റ്റാമ്പാ: മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറി­ഡ­യുടെ ആഭി­മു­ഖ്യ­ത്തില്‍ റ്റാമ്പാ­യില്‍ നടന്ന വസ­ന്തോ­ത്സ­വവും നാടന്‍ തട്ടു­ക­ടയും അഭൂ­ത­പൂര്‍വ്വ­മായ ജന­ത്തി­രക്കും എല്ലാ­വ­രേയും അമ്പ­ര­പ്പി­ച്ചു. റ്റാമ്പാ­യി­ലുള്ള എല്ലാ പ്രമുഖ മല­യാളി കട­കളും അണി­നിന്ന ആറി­ല­ധികം തട്ടു­ക­ടി­ല്‍ നിന്നും നാടന്‍ വിഭ­വ­ങ്ങള്‍ വാങ്ങു­വാ­നായി ഉത്സ­വ­പ്പ­റ­മ്പു­കളെ അനു­സ്മ­രി­ക്കുന്ന തിര­ക്കാ­യി­രു­ന്നു.

വൈകു­ന്നേരം 5.30­-­ഓടെ ജോണ്‍സണ്‍- ഒ.­എന്‍.വി കൂട്ടു­കെ­ട്ടിന്റെ വിവിധ ഗാന­ങ്ങള്‍ ഈ അനു­ഗ്ര­ഹീത കലാ­കാ­ര­ന്മാ­രുടെ ഓര്‍മ്മ­യ്ക്കായി അവ­ത­രി­പ്പി­ച്ചു­കൊണ്ട് കലാ­പ­രി­പാ­ടി­കള്‍ ആരം­ഭി­ച്ചു. പ്രശസ്ത സിനി­മാ­താരം ലാലു അലക്‌സ് മുഖ്യാ­തി­ഥി­യാ­യി­രു­ന്നു. അമേ­രി­ക്ക­യില്‍ ഇത്ര­യ­ധിക ജന­സ­മൂ­ഹത്തെ താന്‍ ആദ്യ­മാ­യാണ് അഭി­സം­ബോ­ധന ചെയ്യു­ന്ന­തെന്ന് ലാലു അലക്‌സ് എടു­ത്തു­പ­റ­ഞ്ഞു. അസോ­സി­യേ­ഷന്‍ സെക്ര­ട്ടറി രാജീവ് നായര്‍ സ്വാഗ­ത­വും, ജോയിന്റ് സെക്ര­ട്ടറി സജി കരി­മ്പ­ന്നൂര്‍ നന്ദിയും പറ­ഞ്ഞു. അസോ­സി­യേ­ഷന്റെ ആദ്യ പ്രസി­ഡന്റ് ഡോ. രാധാ­കൃ­ഷ്ണന്‍ കുട്ടി­കള്‍ക്ക് വിഷു­ക്കൈ­നീട്ടം നല്‍കി. ടോമി വട്ട­മാ­ക്കല്‍, മറി­യാമ്മ വട്ട­മ­റ്റം, ഷീല ഷാജ തുട­ങ്ങി­യ­വ­രുടെ നേതൃ­ത്വ­ത്തില്‍ ഈസ്റ്റര്‍ ഗാന­ങ്ങള്‍ ആല­പി­ക്കു­ക­യു­ണ്ടായി. അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് ടോമി മ്യാല്‍ക്ക­ര­പ്പു­റത്ത് തന്റെ അധ്യക്ഷ പ്രസം­ഗ­ത്തില്‍ മല­യാളി സമൂഹം ഒറ്റ­ക്കെ­ട്ടായി എം.­എ.­സി.­എ­ഫിന്റെ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ അണി­നി­ര­ക്ക­ണ­മെന്ന് അഭ്യര്‍ത്ഥി­ച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണി­കൃ­ഷ്ണന്‍ അസോ­സി­യേ­ഷന്റെ പടി­പ­ടി­യാ­യുള്‌ല ഉയര്‍ച്ചയും ദീര്‍ഘ­കാല പദ്ധ­തി­കളും വിവ­രി­ച്ചു.

ആന്റണി ചേല­ക്കാട്ടും സംഘവും അവ­ത­രി­പ്പിച്ച ഗാന­മേ­ള, കലാ­നികേതന്റെ ഡാന്‍സ്, ഷോണി ഏബ്ര­ഹ­മും, ശ്രീജിത്ത് ഗോപിയും അവ­ത­രി­പ്പിച്ച വാദ്യോ­പ­ക­രണ സംഗീതം തുട­ങ്ങിയ ഗ്രൂപ്പ് ഇന­ങ്ങള്‍ പ്രേക്ഷ­ക­രുടെ മുക്ത­ക­ണ്ഠ­മായ പ്രശംസ ഏറ്റു­വാ­ങ്ങി.

കേരളാ രീതി­യില്‍ ആറു തട്ടു­ക­ട­കള്‍ തയാ­റാ­ക്കിയ സാജന്‍ കോര­ത്, തോമസ് ജോര്‍ജ്, സുനില്‍ വര്‍ഗീ­സ്, ഷാജി ജോസ­ഫ്, സജി കരി­മ്പ­ന്നൂര്‍, ലിജു ആന്റ­ണി, ഷാജ ഔസേ­ഫ്, ടിറ്റോ ജോണ്‍, രാം പ്രസാദ് തുട­ങ്ങി­യ­വരെ കമ്മിറ്റി പ്രത്യേകം അഭി­ന­ന്ദി­ച്ചു.

രാജീവ് നായര്‍, ഷീല ഷാജു, ബിജോയ് ജേക്കബ് തുട­ങ്ങി­യ­വര്‍ അവ­താ­ര­ക­രാ­യി­രു­ന്നു. തമ്പി ഇല­വു­ങ്കല്‍, ജേക്കബ് ജോണ്‍സണ്‍ തുട­ങ്ങി­യ­വ­രുടെ മേല്‍നോ­ട്ട­ത്തില്‍ അവ­ത­രി­പ്പിച്ച ചെണ്ട­മേളം ശ്രദ്ധേയ­മാ­യി­രു­ന്നു.

അസോ­സി­യേ­ഷന്റെ ധന­ശേ­ഖ­ര­ണാര്‍ത്ഥം നട­ത്തുന്ന "സ്റ്റേജ് ഷോ' തൈക്കുടം ബ്രിഡ്ജ് ജൂണ്‍ 3-ന് ശനി­യാഴ്ച ക്‌നാനായ കമ്യൂ­ണിറ്റി സെന്റ­റില്‍ നട­ക്കും.
എം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചുഎം.­എ.­സി.­എഫ് വസ­ന്തോ­ത്സ­വവും തട്ടു­ക­ട­യും റ്റാമ്പായെ ഇള­ക്കി­മ­റിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക