Image

ഫ്‌ളാറ്റ് കച്ചവടത്തിലെ ക്രമക്കേട്: ആന്ധ്ര ആഭ്യന്തര സെക്രട്ടറിയ സിബിഐ അറസ്റ്റ് ചെയ്തു

Published on 30 January, 2012
ഫ്‌ളാറ്റ് കച്ചവടത്തിലെ ക്രമക്കേട്: ആന്ധ്ര ആഭ്യന്തര സെക്രട്ടറിയ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ കോര്‍പ്പറേഷന്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും കച്ചവടം ചെയ്തതിലെ ക്രമക്കേടിന്റെ പേരില്‍ ആന്ധ്ര ആഭ്യന്തരസെക്രട്ടറി ബി.പി. ആചാര്യയെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ആചാര്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

1983 ലെ ആന്ധ്ര കേഡര്‍ ഐഎഎസ് ഓഫീസറാണ് ആന്ധ്രാപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായ ആചാര്യ. ദുബായ് ആസ്ഥാനമായുള്ള എമ്മാര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിച്ചത്. കേസില്‍ ആഗസ്റ്റ് 17 ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ആചാര്യയുടെ പേരും പ്രതിസ്ഥാനത്ത് പരാമര്‍ശിച്ചിരുന്നു. ആഗസ്റ്റില്‍ ആചാര്യയുടെ വീട്ടില്‍ സിബിഐ സംഘം റെയ്ഡും നടത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുത്ത സഹായി സുനില്‍ റെഡ്ഡിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക