Image

പത്തനംതിട്ടയിലെ പാസ്‌പോര്‍ട്ട് സെല്‍ തുടരും

Published on 30 January, 2012
പത്തനംതിട്ടയിലെ പാസ്‌പോര്‍ട്ട് സെല്‍ തുടരും
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട് സെല്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പാസ്‌പോര്‍ട്ട് വിതരണം സ്വകാര്യ ഏജന്‍സിക്ക് കൈമാറുന്നുള്ള നീക്കത്തിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സെല്‍ നിര്‍ത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു.

പ്രവാസികള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട് സെല്‍ നിര്‍ത്തലാക്കുന്നതിനെതിരെ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക