Image

കണ്ണൂര്‍ കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റി

Published on 30 January, 2012
കണ്ണൂര്‍ കളക്ടറേറ്റില്‍ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റി
 കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. കെ. സുധാകരന്‍ എംപിയുടെ അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്ററുകള്‍ എടുത്തുമാറ്റിയത്. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എന്‍ജിഒ അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് എടുത്തുമാറ്റിയത്. കെ. സുധാകരനെതിരായ പോസ്റ്റര്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയാണ് നീക്കം. പ്രശ്‌നത്തില്‍ കെ. സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു കളക്ടറേറ്റിലലെ മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ സുധാകര അനുകൂലികള്‍ നീക്കിയത്. 

പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ്പിയെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നതിനു പിന്നാലെ ഇരുവര്‍ക്കുമെതിരെ കെ.സുധാകരന്‍ കൊച്ചിയില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന്റെ അനുയായികള്‍ കളക്ടറേറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക