Image

ജയലളിതയ്‌ക്കെതിരായ കേസ്: ശശികലയുടെ മൊഴി രേഖപ്പെടുത്തുന്നത് ഒന്‍പതിലേക്ക് മാറ്റി

Published on 30 January, 2012
ജയലളിതയ്‌ക്കെതിരായ കേസ്: ശശികലയുടെ മൊഴി രേഖപ്പെടുത്തുന്നത് ഒന്‍പതിലേക്ക് മാറ്റി
ബാംഗളൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ മൊഴി രേഖപ്പെടുത്തുന്നത് കോടതി അടുത്ത മാസം ഒന്‍പതിലേക്ക് മാറ്റി. 

കോടതിയുടെ ചോദ്യങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തി നല്‍കണമെന്ന ശശികലയുടെ ആവശ്യത്തില്‍ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായിട്ടായിരിക്കും മൊഴി രേഖപ്പെടുത്തുകയെന്ന് പ്രത്യേക കോടതി ജഡ്ജി മല്ലികാര്‍ജ്ജുനയ്യ വ്യക്തമാക്കി. നേരത്തെ ശശികലയ്‌ക്കെതിരായ പ്രത്യേക കോടതി നടപടികള്‍ ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. 1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. 

വര്‍ഷങ്ങളായി ഉറ്റതോഴിയായിരുന്ന ശശികലയെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അടുത്തിടെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക