Image

പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ പെരുന്നാളിന് കൊടിയേറി

ജോയിച്ചന്‍ പുതുക്കുളം Published on 31 January, 2012
പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ പെരുന്നാളിന് കൊടിയേറി
ഷിക്കാഗോ: ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 4,5 തീയതികളില്‍ നടത്താന്‍ പോകുന്ന മഹാപരിശുദ്ധനായ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന്റെ മുന്നോടിയായി ജനുവരി 29-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് ജോര്‍ജ് ഇടവകാംഗങ്ങളുടേയും, വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി റെജിമോന്‍ ജേക്കബ്, ട്രഷറര്‍ അലക്‌സ് തോമസ് എന്നിവരുടേയും സാന്നിധ്യത്തില്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരി റവ.ഫാ. ഡിലീഷ് ഏലിയാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചതോടെ വിശ്വാസികളുടെ മനസ്സില്‍ പെരുന്നാള്‍ അന്തരീക്ഷം വ്യാപരിച്ചുതുടങ്ങി.

ഫെബ്രുവരി നാലാം തീയതി വൈകുന്നേരം നാലുമണിക്ക് വക്യുഗനിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥയാത്ര നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്‌സ് ഇടവക സന്ദര്‍ശിച്ച് 6.30-ന് സെന്റ് ജോര്‍ജ് പള്ളി ക്രമീകരിച്ചിരിക്കുന്ന ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, പെരുന്നാള്‍ ചടങ്ങുകളും ആരംഭിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിയോടെ പര്യവസാനിക്കും. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.
പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ പെരുന്നാളിന് കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക