Image

ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് 2012 പരിപാടി കിക്കോഫ് ചെയ്തു

മണ്ണിക്കരോട്ട് Published on 31 January, 2012
ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് 2012 പരിപാടി കിക്കോഫ് ചെയ്തു
ഹ്യൂസ്റ്റന്‍ ‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പിന്റെയും സ്‌നേഹ ആട്‌സിന്റെയും ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍കളുടെ കിക്കോഫ് അനുചിതമായ രീതിയില്‍ നടത്തി. 2012 ജനുവരി 18 വൈകീട്ട് 7 മണിയ്ക്ക്, സ്റ്റാഫര്‍ഡിലെ ഗസ്സല്‍ ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ വച്ചായിരുന്നു സമ്മേളനം.

5-ാം വര്‍ഷത്തിലേക്ക് കടന്ന ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്, വിനോദകലയ്ക്ക് ഒരു പുത്തന്‍ ആമൂഖം കുറിച്ചുകൊണ്ട് മുന്നേറുകയാണ്. അമേരിക്കയിലെ മലയാളികള്‍ക്കുവേണ്ടി ഫ്രീഡിയ ഇതിനോടകം വ്യത്യസ്തവും ആസ്വാദാത്മകവുമായ വിവധ പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആദ്യമായി മീരാജാസ്മിനെയും സുരാജ് വെഞ്ഞാറമൂടിനെയും ഉള്‍പ്പെടുത്തി ഒരു മെ
ഷോ സംഘടിപ്പിച്ചുകൊണ്ട് അമേരിക്കയിലെ വിനോദരംഗത്ത് ചരിത്രം സൃഷ്ടിച്ചു.

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഹ്യൂസ്റ്റനില്‍ രൂപംകൊണ്ട ഒരു കലാസംഘടനയാണ് സ്‌നേഹ ആര്‍ട്‌സ്. സ്‌നേഹ ആര്‍ടാസാണ് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ഈ വര്‍ഷത്തെ ജോക്ക് പോട്ട് പരിപാടി ഹ്യൂസ്റ്റനില്‍ അവതരിപ്പിക്കുന്നത്. ഈ പരിപാടി ഏപ്രില്‍ 20-നു നടക്കും.

കിക്കോഫ് സമ്മേളനത്തില്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ-സാംസ്‌ക്കാരിക- സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡോ. സക്കറിയ തോമസ് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിച്ചു. ഈ വര്‍ഷം കലാഭവന്‍ മണി, ഹരിശ്രി അശോകന്‍ മുതലായ വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരു മെഘാഷൊ സംഘടിപ്പിച്ചിരിക്കുന്നതായി ഡോ. തോമസ് അറിയിച്ചു. ജോക്ക് പോട്ട് എന്നു പേരുകൊടുത്തിരിക്കുന്ന ഈ പരിപാടി ഏപ്രില്‍ - മെയ് മാസങ്ങളില്‍ അമേരിക്കയില്‍ അരങ്ങേറുന്നതാണ്. സിനിമ നിര്‍മ്മാണമാണ് ഫ്രീഡിയയുടെ അടുത്തപടിയെന്നുകൂടി അദ്ദേഹം പ്രസ്താവിച്ചു. അതിനുവേണ്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അറിയിച്ചു.

അനില്‍ ആറന്മുള സ്‌നേഹ ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവരിച്ചു. തദവസരത്തില്‍ ഈ വര്‍ഷം ഹ്യൂസ്റ്റനില്‍, സ്‌നേഹ ആര്‍ട്‌സ് നടത്തുന്ന ജോക്ക് പോട്ട് പരിപാടിയുടെ ആദ്യ ടിക്കറ്റ് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ളയ്ക്ക് നല്‍കിക്കൊണ്ട് ടിക്കറ്റു വില്‍പനയുടെ കിക്കോഫും നടത്തി.

കിക്കോഫ് സമ്മേളനത്തില്‍ സ്‌നേഹ ആര്‍ടിസിന്റെ പ്രസിഡന്റ് കെന്നഡി അദ്ധ്യക്ഷത വഹിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റ് പ്രസിഡന്റ് ജെയിംസ് ജോസഫും മറ്റ് സാമൂഹ്യ-സാഹിത്യ നേതാക്കളും ആശംസകള്‍ അര്‍പ്പിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനും നടനും ഫ്രീഡിയയുടെ ഡയറക്ടറുമായ ജോണി മക്കോറ കൃതഞ്ജതാപ്രസംഗം നടത്തി. അനില്‍ ആറന്മുളയും ഡോ. സക്കറിയ തോമസും അവതരകരായിരുന്നു.

ആസ്വാദകരമായ അത്താഴവിരുന്നിനുശേഷം സമ്മേളനം സമാപിച്ചു.
ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് 2012 പരിപാടി കിക്കോഫ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക