Image

ട്രമ്പിനു പേരു തന്നെ വ്യവസായം; ഇന്ത്യാനയില്‍ നിര്‍ണായക പ്രൈമറി ഇന്ന് (ഏബ്രഹാം തോമസ്)

Published on 03 May, 2016
ട്രമ്പിനു പേരു തന്നെ വ്യവസായം; ഇന്ത്യാനയില്‍ നിര്‍ണായക പ്രൈമറി ഇന്ന് (ഏബ്രഹാം തോമസ്)
പുറത്തായ പാനമ രേഖകളില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പേര്‍ 3540 തവണ കാണുന്നുണ്ട് എന്നാണ് വിവരം. ട്രമ്പിന്റെ പേര് ഉപയോഗിച്ച് മുതലെടുക്കുകയായിരുന്നു എന്നാണ് സൂക്ഷ്മ പരിശോധന വ്യക്തമാക്കുന്നത്. ട്രമ്പിന് നേരിട്ട് ബന്ധം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

മൊസ്സാക്ക് ഫോന്‍സെക എന്ന പാനമ നിയമോപദേശ കമ്പനിയുടെ സഹായ ത്തോടെ ആരംഭിച്ച ഒരു ആഴക്കടല്‍ കമ്പനിയുടെയും നേരിട്ടുളള ഉടമസ്ഥാവ കാശം ട്രമ്പിനില്ല. ട്രമ്പിന്റെ ബിസിനസ് പങ്കാളികളും രേഖകളില്‍ തെളിയുന്നുണ്ട്.

തന്റെ വ്യവസായ ജീവിതത്തിന്റെ ആരംഭത്തില്‍ ട്രമ്പ് പല വസ്തുവകകളും വാങ്ങി പുനരുദ്ധരിച്ചിട്ടുണ്ട്. മറ്റുളളവര്‍ മൂലധനം മുടക്കി നഷ്ടം വന്നവയില്‍ പങ്കു ചേരാനും അനുവദിച്ചിട്ടുണ്ട്. തന്റെ പേരും പെരുമയും ഇവര്‍ക്ക് വിപണനം ചെയ്ത് മില്യണുകള്‍ പകരം വാങ്ങിയിട്ടുണ്ട്.

ഫോന്‍സെക കമ്പനിയുടെ ഫയലില്‍ പറയുന്ന ട്രമ്പ് ഓഷന്‍ ക്ലബ് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ ആന്റ് ടവര്‍ (ഇത് പാനമയിലാണ്) ഇവയില്‍ ഒന്നാണ്. കോണ്ടമിനിയം വാങ്ങുന്നവര്‍, ആഴക്കടലില്‍ ഷെല്‍ കമ്പനികള്‍ ഉണ്ടാക്കുന്നവര്‍ ഇവരൊക്കെ ട്രമ്പുമായി ബന്ധം ഉളളവരും ട്രമ്പ് എന്ന പേര്‍ ഉപയോഗിക്കുന്നവരുമാണ്.

തനിക്ക് 515 കമ്പനികളുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനേഷന് ശ്രമിക്കുന്ന ട്രമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 378 എണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡെലവെയറിലാണ്. മറ്റ് പല കമ്പനികളും മറ്റുളളവര്‍ ട്രമ്പിന്റെ പേര് ഉപയോഗിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു. ഹോംഗ് കോംഗ് കമ്പനി ഇന്‍സ്റ്റന്റ് കമ്പനീസ് ലിമിറ്റഡ് ആരംഭിച്ച ട്രമ്പ് വൈസ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഇവയിലൊന്നാണ്. 1998 – 2005 ല്‍ സ്ഥാപിച്ച ഈ കമ്പനി ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ് ആസ്ഥാനമായതാണ്. ഈ കമ്പനിയുടെ ഓഹരി ഉടമകള്‍ ആരാണെന്ന് ഫോന്‍സെകയ്ക്കു പോലും അറിയില്ലെന്നാണ് രേഖകള്‍ പറയുന്നത്.

ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ് തന്നെ ആസ്ഥാനമായ ട്രമ്പ് വേള്‍ഡ് കാപ്പിറ്റല്‍ ലിമിറ്റഡ ്(2006) ഇപ്പോഴും സജീവമാണ്. ഓഹരി ഉടമകളുടെ വിലാസം ഇന്തോനേഷ്യയിലെ പാലംബാംഗാണ്. ഒരു സ്ത്രീ ഓഹരി ഉടമ ലിങ്ക്‌സ് ഇന്നില്‍ നല്‍കിയിരിക്കുന്ന വിവരം അവര്‍ ഒരു ലഘു വസ്ത്ര നിര്‍മ്മാണ കമ്പനി ഉടമയാണെന്നാണ്. ഇവര്‍ക്കാര്‍ക്കും വിദൂരമായി പോലും ട്രമ്പുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ല.

ട്രമ്പിന്റെ സവിശേഷത ട്രമ്പ് എന്ന പേരു തന്നെ. ഈ പേര് തന്നെയാണ് വിപണം ചെയ്യുന്നതെന്ന് പറയാം. ആഡംബരത്തിന്റെയും സാഹസികതയുടെ യും ഒരു ബ്രാന്‍ഡാണ് ഈ പേര്. പേര് വെറുതെ ഉപയോഗിക്കുന്നതിനു തന്നെ ട്രമ്പിന് ലൈസന്‍സിംഗ് ഫീയും റോയല്‍റ്റിയും കിട്ടുന്നു.

പാനമയില്‍ ഹോട്ടല്‍ പദ്ധതികള്‍ സെന്‍ട്രല്‍ അമേരിക്കയില്‍ തീരദേശ റിസോര്‍ട്ട് ബിസിനസിലേയ്ക്കുളള കവാടം തുറന്നു കൊടുത്തു. തന്റെ ഉടമസ്ഥതയിലുളള മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ പാനമയില്‍ നടത്തുമ്പോഴാണ് താന്‍ പാനമയുമായി പ്രേമത്തിലായതെന്ന് ട്രംമ്പ് 2011 ജൂലൈ 6 ന് പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ പാനമയിലെ പദ്ധതികള്‍ ചൂടപ്പം പോലെ വിറ്റഴിക്കുകയാണെന്നും ട്രംമ്പ് തുറന്നു പറഞ്ഞു.

സാധാരണ കാണാറുളള മുന്നറിയിപ്പ് റിസോര്‍ട്ടിന്റെ വെബ് പേജില്‍ കാണാം. 'ട്രംമ്പ് ഓഷന്‍ ക്ലബ് ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ ആന്റ് ടവര്‍ പാനമയുടെ ഉടമസ്ഥത അവകാശപ്പെടുകയോ അത് വില്ക്കുകയോ ഡെവലപ്പ് ചെയ്യുകയോ 'ഡൊണാള്‍ഡ് ജെ ട്രമ്പോ ദ ഡൊണഡ് ട്രമ്പ് ഓര്‍ഗനൈസേഷ'നോ അവരുടെ ഉടമസ്ഥരോ സഹയോഗികളോ ചെയ്യുന്നില്ല. ട്രമ്പ് മാര്‍ക്ക്‌സ് പാനമ എല്‍എല്‍സിയില്‍ നിന്ന് ലൈസന്‍സ് നേടിയതനുസരിച്ചാണ് ന്യൂലാന്‍ഡ് ഇന്റര്‍ നാഷണല്‍ പ്രോപ്പര്‍ട്ടീസ് കോര്‍പ് ട്രമ്പ് എന്ന പേരും മാര്‍ക്കും ഉപയോഗിക്കുന്നത്.

ട്രമ്പിന്റെ പ്രചരണ സംഘം ഇതിനെക്കുറിച്ച് പ്രതികരിക്കുവാന്‍ തയാറായില്ല. ആഴക്കടലിലെ വ്യവസായ ഭീമന്മാരുമായുളള ബന്ധം ട്രംമ്പിന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. കാരണം ഞാന്‍ ഒരു ധനികനാണ്, എനിക്ക് ധനികരായ പലരെയും അറിയാം' എന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു പ്രചാരണമാണ് ട്രമ്പ് നടത്തുന്നത് എന്നത് തന്നെ. സംഗതി മറച്ചു വയ്ക്കാന്‍ ട്രമ്പ് ശ്രമിച്ചിട്ടില്ല
Join WhatsApp News
Anthappan 2016-05-03 10:00:55

Trump 'is a pathological liar'- Hillary and all the women in USA are going to get him.

Tom abraham 2016-05-03 09:51:28
There is a Trump Tower in Worli, Bombay. Amazing. Who owns it
PT KURIAN 2016-05-03 09:08:33

THE RACE IS OVER AFTER INDIANA

NOW THE BALL IS IN THE COURT OF SECRETARY CLINTON.


Anthappan 2016-05-03 10:34:56
Yeh, when he looses the presidential run to Hillary he can go and hide in that toww in Worli.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക