Image

ആറന്മുള വിമാനത്താവളം പദ്ധതിപ്രദേശം വിമാനത്താവളത്തിന് അനുകൂലമല്ലെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്

അനില്‍ പെണ്ണുക്കര Published on 31 January, 2012
ആറന്മുള വിമാനത്താവളം പദ്ധതിപ്രദേശം വിമാനത്താവളത്തിന് അനുകൂലമല്ലെന്ന് ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്

ആറന്മുള: വിമാനത്താവളത്തിന് ഇപ്പോള്‍ അക്വയര്‍ ചെയ്തിരിക്കുന്ന പ്രദേശം അനുയോജ്യമല്ലെന്ന് സംസ്ഥാന ഇന്റെലിജന്‍സ് വകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചതായി സൂചന. അതോടെ നിര്‍ദ്ദിഷ്ട ആറന്‍മുള വിമാനത്താവളത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിടുമെന്ന സൂചനയ്ക്ക് മങ്ങലേല്‍ക്കുന്നു.

ഒരു കാലത്ത് അമേരിക്കന്‍ മലയാളികളും ഏറ്റെടുത്ത കമ്പനി ഇപ്പോള്‍ കെ.ജി.എസ്. ഗ്രൂപ്പിന്റെ കയ്യിലാണ്. ആറന്‍മുള വിമാനാത്താവള നിര്‍മ്മാളത്തിനായി ആറന്‍മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ 1500 ഏക്കറോളം കൃഷിഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടെ എതിര്‍പ്പുകളും ശക്തമായി. ഇതിനെതിരെ സര്‍വ്വകക്ഷി യോഗം കൂടുകയും വ്യവസായ മേഖലയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

കെ.ജി.എസ് ഗ്രൂപ്പിന് നിയമവിരുദ്ധമായി വസ്തുപോക്കുവരവ് നടത്തുന്നതിന് സര്‍വ്വകക്ഷിയോഗ തീരുമാനം ജില്ലകളക്ടര്‍ നീട്ടിക്കൊണ്ട് പോവുകയാണെന്ന് ഇടതുപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടവും കോണ്‍ഗ്രസ് ജനപ്രതിനിധികളും കെ.ജി.എസ് ഗ്രൂപ്പിന്റെ ബ്രാന്റ് അംബാസിഡര്‍മാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ പ്രസ്താവന ഇറക്കിയിരുന്നു.

വര്‍ഷം തോറും മാറി വരുന്ന കമ്പനികള്‍ അംഗങ്ങളിലെ മേരി തിരിവ്, രാഷ്ട്രീയ കൂട്ടായ്മയുടെ അഭാവം. ആറന്‍മുളയുടെ പൈതൃകാവസ്ഥ ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ വിമാനത്താവളം ഒരു സ്വപ്നപദ്ധതിയായി മാറാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക