Image

ഓര്‍ലാന്‍ഡോ സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 04 May, 2016
ഓര്‍ലാന്‍ഡോ സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഓര്‍ലാന്റോ: ഓര്‍ലാന്റോയിലെ സെന്റ്. മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം മെയ് 7ന് ചിക്കാഗോ രൂപതയുടെ അഭിവന്ദ്യ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കുന്നു. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെയൂം, കാത്തിരിപ്പിന്റേയും ഫലമായി, പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയാല്‍, ഫ്‌ളോറിഡയിലെ പുരാതന സിറ്റികളില്‍ ഒന്നായ സാന്‍ഫോര്‍ഡില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു ദേവാലയം സ്വായത്തമാക്കിയതിന്റെ ആനന്ദ നിര്‍വൃതിയിലാണ് എല്ലാ സീറോ മലബാര്‍ വിശ്വാസികളും.

മുന്നൂറില്‍ പരം വിശ്വാസികള്‍ക്ക് ഒരേ സമയം വിശുദ്ധ ബലി അര്‍പ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍, തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കുവാനും ഭാവിതലമുറയ്ക്കു കൈമാറുവാനും പര്യാപ്തമായ ഒരു ദേവാലയം നല്കി, സര്‍വ്വശക്തനായ ദൈവം തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നത്തില്‍ അത്യന്തം സന്തുഷ്ട്ടരാണ് ഇടവക സമൂഹം. ഈ സന്തോഷകരമായ സ്വപ്നസാഷ്ക്കാരവേളയിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതോടൊപ്പം, നാളിതുവരെ ദേവാലയ രൂപീകരണത്തിന് പലവിധത്തില്‍ സഹായിച്ച എല്ലാവരെയും ഈ അവസരത്തില്‍ കൃതജ്ഞതയോടു ഓര്‍മ്മിക്കുകയും ചെയുന്നതായി ഇടവക വികാരിയായ ബഹുമാനപ്പെട്ടെ ജോര്‍ജ് കുപ്പയില്‍ അച്ചനും, കൈക്കാരന്മാരായ സോണി കണ്ണോട്ടുതറയും സണ്ണി കൊട്ടാരത്തിലും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക