Image

ഡിജിറ്റല്‍ രൂപങ്ങള്‍ തീര്‍ത്ത് ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു

പി.പി.ചെറിയാന്‍ Published on 05 May, 2016
ഡിജിറ്റല്‍ രൂപങ്ങള്‍ തീര്‍ത്ത് ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു
പോര്‍ട്ട്അറന്‍സാസ്(ടെക്‌സസ്): ഏപ്രില്‍ 29 മുതല്‍ മെയ് 1 വരെ നീണ്ടുനിന്ന ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന കലാകാരന്മാര്‍ മണലില്‍ തീര്‍ത്ത അതിമനോഹരമായ രൂപങ്ങള്‍ കണ്‍കുളിര്‍ക്കെ കാണുന്നതിന് പോര്‍ട്ട് അറന്‍സാസ ബീച്ചില്‍ ആയിരങ്ങളാണ് സന്ദര്‍ശനം നടത്തിയത്. ഡിജിറ്റല്‍ രൂപങ്ങള്‍ മണലില്‍ തീര്‍ത്തത് അവിശ്വസനീയ കാഴ്ചയായിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ഫെസ്റ്റിവലില്‍ 100,000 സന്ദര്‍ശകര്‍ എത്തിചേര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. ആര്‍ട്ട്‌സെന്റര്‍, റോട്ടറിക്ലബ്, കമ്മ്യൂണിറ്റി തിയ്യറ്റര്‍ തുടങ്ങിയ പ്രാദേശിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാന്റ് ഫെസ്റ്റില്‍ നിന്നും ലഭിച്ച തുക ചിലവഴിക്കും. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു സ്‌ക്കോളര്‍ഷിപ്പു നല്‍കുന്നതിനും ഈ തുക ഉപയോഗിക്കും. 1997 ലാണ് ടെക്‌സസ് സാന്റ് ഫെസ്റ്റിന് തുടക്കമിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷം ഫെസ്റ്റിലൂടെ 100,000 ഡോളര്‍ സ്വരൂപിക്കുവാന്‍ കഴിഞ്ഞിരുന്നു. ടൂറിസ്റ്റ് സീസണില്‍ നടക്കുന്ന ഈ ഫെസ്റ്റ് പോര്‍ട്ട് അറന്‍സാസില്‍ ഉത്സവത്തിന്റെ പ്രതീതിയാണ് ജനിപ്പിക്കുക.

ഡിജിറ്റല്‍ രൂപങ്ങള്‍ തീര്‍ത്ത് ടെക്‌സസ് സാന്റ് ഫെസ്റ്റ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക