Image

ബൈബിള്‍ ക്വിസ് മത്സരം: ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിന് ഒന്നാംസ്ഥാനം

ജോയിച്ചന്‍ പുതുക്കുളം Published on 05 May, 2016
ബൈബിള്‍ ക്വിസ് മത്സരം: ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിന് ഒന്നാംസ്ഥാനം
ന്യൂയോര്‍ക്ക്: സി.എസ്.ഐ സഭയുടെ നോര്‍ത്ത് അമേരിക്ക ഒന്നും, രണ്ടും റീജിയന്റെ സ്ത്രീജന - അത്മായ സംഘടനകളുടെ സംയുക്ത ഏകദിന ധ്യാനത്തോടനുബന്ധിച്ച് നടന്ന ബൈബിള്‍ ക്വിസ് മത്സരത്തില്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള ഓള്‍ സെയിന്റ്‌സ് ചര്‍ച്ച്, വാലി കോട്ടേജ് ഒന്നാംസ്ഥാനത്തിനുള്ള എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

ഏപ്രില്‍ 30നു രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ ദേവാലയത്തില്‍ വച്ചാണ് ധ്യാന യോഗം നടന്നത്. ഇടവക പട്ടക്കാരന്‍ റവ. ബിജോയ് മാത്യു സ്കറിയ, സെക്രട്ടറി റെനി ഈപ്പന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സഭാംഗങ്ങള്‍ എല്ലാവരും ഒന്നുചേര്‍ന്ന് നടത്തിയ യോഗം വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പത്ത് ഇടവകകള്‍ പ്രസ്തുത ധ്യാനത്തില്‍ സംബന്ധിച്ചു.

ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. ജിജു ജോണ്‍ "യജമാനന് പ്രയോജനമുള്ള മാനപാത്രമായിരിക്കുക' (2 തിമോ. 2:21) എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തുകയും ഉച്ചയ്ക്ക് ശേഷം നടന്ന ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

ഒന്നും രണ്ടും റീജിയന്റെ സ്ത്രീജന- അത്മായ സംഘടനകളുടെ സംയുക്ത ഏകദിന ധ്യാനം 2011-ലാണ് ആരംഭിക്കുന്നത്. അതിനോട് അനുബന്ധിച്ച് നടക്കുന്ന ബൈബിള്‍ ക്വിസ് ഒരു മത്സരം എന്നതിനേക്കാളുപരി ബൈബിള്‍ കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരംകൂടി ആണ്.

ന്യൂജേഴ്‌സിയിലുള്ള സെന്റ് പോള്‍സ് ആന്‍ഡ് റിസറക്ഷന്‍ ചര്‍ച്ച് രണ്ടാം സ്ഥാനത്തിനുള്ള എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

വര്‍ഷം രണ്ടുതവണ വച്ച് നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന് ഓള്‍ സെന്റ്‌സ് ചര്‍ച്ച് ഈ ട്രോഫി കരസ്ഥമാക്കുന്നത് ഇത് അഞ്ചാം തവണയാണ്. കഴിഞ്ഞ വര്‍ഷം റണ്ണര്‍അപ്പായ ടീം അതിനു മുമ്പ് മൂന്നുതവണ തുടര്‍ച്ചയായി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് ഒരു റിക്കാര്‍ഡാണ്. ഇത്തവണത്തെ മത്സരത്തിന് ആനി സാമുവേല്‍, ആനി മത്തായി, ബിന്ദു ജിജി, മിക്കോള്‍ തോമസ്, എല്‍സി കോശി, ഗ്രേസി സാമുവേല്‍, കുര്യന്‍ കോശി, തോമസ് ഉമ്മന്‍ എന്നിവരാണ് പങ്കെടുത്തത്.

ഇംഗ്ലണ്ടിലുള്ള ആംഗ്ലിക്കന്‍ സഭയുടെ പാര്‍ട്ട്ണര്‍ ചര്‍ച്ചായ എപ്പിസ്‌കോപ്പല്‍ സഭയുടെ വാലി കോട്ടേജിലുള്ള ഓള്‍ സെന്റ്‌സ് എപ്പിസ്‌കോപ്പല്‍ സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ ഇടവകയ്ക്ക് റവ.ഡോ. വര്‍ഗീസ് മാത്യു ആത്മീയ നേതൃത്വം നല്‍കുന്നു.

കൗണ്‍സിലിംഗ്, പ്രാര്‍ത്ഥനാകൂട്ടങ്ങള്‍, കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കുന്ന ഏഷ്യാക്, ഭൗതീകമായ ആവശ്യങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ക്കുവേണ്ടിയുള്ള പീപ്പിള്‍ ടു. പീപ്പിള്‍, മാസം തോറുമുള്ള വൃദ്ധസദന സന്ദര്‍ശം തുടങ്ങിയവ ഇടവകയുടെ ഔട്ട്‌റീച്ച് പ്രോഗ്രാമുകളില്‍ പ്രധാനപ്പെട്ടവയാണ്.

ജോണ്‍സണ്‍ സാമുവേല്‍ (സീനിയര്‍ വാര്‍ഡന്‍), ആഷാ നൈനാന്‍ (സണ്‍ഡേ സ്കൂള്‍), ആനി സാമുവേല്‍ (സ്ത്രീജന സഖ്യം), ക്രിസ്റ്റിന്‍ മാത്യു (യുവജനസഖ്യം), ഡോ. ഈശോ മാത്യു (ബൈബിള്‍ ക്ലാസുകള്‍), ജേക്കബ് ജോര്‍ജ്, ജെഫ്രി മാത്യു (ക്വയര്‍) എന്നിവര്‍ ഇടവകയുടെ വിവിധ സംഘടനകളെ പ്രതിനിധീകരിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു.

വാലി കോട്ടേജില്‍ 182 റിഡ്ജ് റോഡിലുള്ള ഓല്‍ സെയിന്റ്‌സ് ചര്‍ച്ചില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 11.30-നാണ് വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷയോടുകൂടിയുള്ള മലയാളം സി.എസ്.ഐ ആരാധന നടക്കുന്നത്. വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാത്യു (914 572 1568), ജോണ്‍സണ്‍ സാമുവേല്‍ (718 813 2008).
ബൈബിള്‍ ക്വിസ് മത്സരം: ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിന് ഒന്നാംസ്ഥാനംബൈബിള്‍ ക്വിസ് മത്സരം: ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിന് ഒന്നാംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക