Image

സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 05 May, 2016
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
കിഴ­ക്കിന്റെ വെനീസ് ആയ ആല­പ്പുഴ ജില്ല­യിലെ കുട്ട­നാ­ട്ടില്‍ ജനിച്ച് വെനീ­സി­ന­ടുത്ത ജര്‍മ­നി­യിലെ കൊളോ­ണില്‍ പതി­നേഴു വര്‍ഷം ജീവി­ച്ച­യാ­ളാണ് ജോണ്‍ ഇള­മത. അവി­ടെ­നിന്ന് കാന­ഡ­യിലെ ടൊറാ­ന്റോ­യി­ലേക്കു കുടി­യേറി. കാല്‍ നൂറ്റാണ്ടു കഴി­ഞ്ഞാണ് വെനീ­സിലെ ലോകോ­ത്തര സഞ്ചാരി മാര്‍ക്കോ­പോ­ളോ­യുടെ കാല­ടി­പ്പാ­ടു­കള്‍ പിന്തു­ട­ര­ണ­മെന്ന മോഹം ജോണില്‍ അങ്കു­രി­ച്ചത്. രണ്ടര വര്‍ഷം അധ്വാ­നിച്ചു. ഫലം, മല­യാ­ള­ത്തില്‍ ബൃഹ­ത്തായ ഒരു നോവല്‍ - "മാര്‍ക്കോ­പോളോ'. രണ്ടാം­നൂറ്റാ­ണ്ടില്‍നിലവില്‍ വന്ന സില്‍ക്ക്‌റൂട്ടിലൂ­ടെ മാര്‍ക്കോ­ സഞ്ച­രി­ച്ച്ഏഴു നൂറ്റാ­ണ്ടിനു ശേഷം.

വെനീ­സിലെ രത്‌ന­വ്യാ­പാ­രി­ക­ളായ (ഷേക്‌സ്പി­യ­്‌റുടെ "മര്‍ച്ചന്റ് ഓഫ് വെനീസ'് ഓര്‍ക്കുക) പോളോ സഹോ­ദ­ര­ന്മാ­രില്‍ നിക്കോ­ളോ­യുടെ പുത്ര­നാ­യി­രുന്നു പതി­മൂന്നാം നൂറ്റാ­ണ്ടില്‍ ജീവി­ച്ചി­രുന്ന മാര്‍ക്കോ. നിക്കോ­ളോയും അനു­ജന്‍ മാഫി­യോയും രണ്ടാം തവണ സില്‍ക്ക്‌റൂട്ടിലൂ­ടെ നട­ത്തിയ ­പര്യ­ട­ന­ത്തില്‍ കൗമാ­ര­പ്രാ­യ­ംക­ടന്ന മാര്‍ക്കോ­യെയും കൂടെ­ക്കൂട്ടി. സില്‍ക്കൂം കട­ല­­ാ­സും ക­ര­ിമര­ുന്നും കണ്ടുപി­ട­ിച്ച ചൈനാ സാമ്രാ­ജ്യം അട­ക്കി­വാ­ണി­രുന്ന കുബ്ലൈഖാന്റെ കൊട്ടാ­ര­ത്തില്‍ വര്‍ഷ­ങ്ങ­ള്‍ കൊ­ണ്ടാണ് അവര്‍ എത്തി­ച്ചേര്‍ന്നത്. കോണ്‍സ്റ്റാന്റി­നോ­പ്പിളും അറാറ, പാമിര്‍, ഹിമാ­ലയ പര്‍വ­ത­നി­ര­കളും ഗോബി മരു­ഭൂ­മിയും കട­ന്നാ­യി­രുന്നു ഷാംഗ്ടു­വിലെ കൊട്ടാ­ര­ത്തി­ലേ­ക്കുള്ള യാത്ര. ലത്തീനും അറ­ബിയും ടാര്‍ട്ടാ­റിയും പഠിച്ച സമര്‍ത്ഥനും സുമു­ഖ­നു­മായ മാര്‍ക്കോയെ കുബ്ലൈഖാന് ഇഷ്ട­മായി. ചൈന­യുടെ ആഗോള അംബാ­സ­ഡറും കിന്‍സായി പ്രവി­ശ്യ­യിലെ ഗവര്‍ണ­റു­മായി മാര്‍ക്കോ നിയ­മ­ി­തനായി.

കാല്‍ നൂറ്റാ­ണ്ടിനു ശേഷം വെനീ­സില്‍ മട­ങ്ങി­യെ­ത്തിയ മാര്‍ക്കോ­പോളോ കരയി­ലുംകടലി­­ലൂ­മാ­യി താന്‍ നട­ത്ത­ിയസാഹസികയാത്രകളു­ടെ ഡയ­റി­ക്കു­റി­പ്പു­കള്‍ ഒരാള്‍ക്കു പറ­ഞ്ഞു­കൊ­ടുത്തു. അങ്ങനെ എഴു­തി­യു­ണ്ടാ­ക്കി­യ­താണ് "മാര്‍ക്കോ­പോ­ളോ­യുടെ സഞ്ചാ­ര­ങ്ങള്‍' എന്ന കൃതി. പുഴുവില്‍ നിന്നു­സില്‍ക്കുണ്ടാക്കുന്ന രഹസ്യം, നര­ഭോ­ജി­കളെ കണ്ടു­മു­ട്ടിയ കഥ ഇ­തൊ­ക്കെ മാര്‍ക്കോ പുസ്ത­ക­ത്തില്‍ പറഞ്ഞു. ഇതെല്ലാം വെറും പൊട്ട­ക്ക­ഥ­ക­ളാ­ണെ­ന്നാ­യി­രുന്നു വെനീ­സു­കാ­രുടെ പ്രതികരണം. പക്ഷേ, കാലാ­ന്ത­ര­ത്തില്‍ പുസ്ത­ക­ത്തിന് പ്രചു­ര­പ്ര­ചാരം സിദ്ധിച്ചു. ഇറ്റ­ലിക്കാരനാ­ യ ക്രിസ്റ്റ­ഫര്‍ കൊളം­ബസ് അമേ­രിക്ക കണ്ടെ­ത്താന്‍ നട­ത്ത­ിയ യാത്ര­യില്‍ കൂടെ­ക്ക­രു­തിയ പുസ്ത­ക­മാ­യി­രുന്നു "മാര്‍ക്കോ­പോ­ളോ­യുടെ സഞ്ചാ­ര­ങ്ങള്‍'.

ജോണ്‍ ഇള­മത എഴുത്തുകാ­രനായി­യിട്ട് അര നൂറ്റാ­ണ്ടി­ലേ­റെ­യായി. ചരിത്ര, ഭൂമി­ശാസ്ത്ര കുതു­കി­യാ­യി­രുന്ന ഹെഡ്മാസ്­റ്റര്‍ ഐ.എല്‍. തോമ­സാ­യി­രുന്നു പിതാവ്. നിര­ണത്ത് സ്കൂളില്‍ പഠി­ക്കു­മ്പോള്‍ കവി­ത­യെ­ഴുതി തുട­ക്കം­കു­റിച്ചു. ആരാ­ധ്യ­പു­രു­ഷന്‍ മഹാ­കവി ജി. ചങ്ങ­നാ­ശേരി എസ്.ബി. കോള­ജില്‍ പഠി­ക്കുന്ന കാലത്ത് കൂട്ടു­കാര്‍ ജോര്‍ജ് ഓണ­ക്കൂര്‍, പ്രേ­ംപ്രകാശ്, ഏബ്രഹാം കൊക്കാട്ട്, ചാക്കോ വെള്ള­രി­ങ്ങാട്, അഗ­സ്റ്റിന്‍ വഞ്ചി­മല, വര്‍ക്കി മേവെ­ള്ളൂര്‍, ടി.എം. മാത്യു എന്നി­ങ്ങനെ. ഇവ­രില്‍ വെള്ള­രി­ങ്ങാട് ന്യൂയോര്‍ക്കി­ലുണ്ട്. ഡോ. ടി.എം. മാത്യു റോച്ച­സ്റ്റ­റിലും. ആനു­കാ­ലി­ക­ങ്ങ­ളില്‍ എഴുതി. 1972ല്‍ എടത്വ പാണ്ട­ങ്കരി സ്വദേ­ശിനി ആനി­യ­മ്മയെ വിവാഹം ചെയ്ത് ജര്‍മ­നി­യി­ലേക്കു കുടി­യേ­റി­യ­പ്പോള്‍ എഴു­ത്തിന്റെ വേഗം കൂടി. 1987ല്‍ കാന­ഡ­യി­ലെ­ത്തി­യ­തോടെ രച­ന­ വീണ്ടും പ്രഫു­ല്ല­മായി.

ഇരു­പ­തി­ലേറെ പുസ്ത­ക­ങ്ങ­ളായി. മറുനാടന്‍ മല­യാ­ളി­ജീ­വി­തത്തെ നര്‍മ­ഭാ­വ­ന­യില്‍ നോക്കി­ക്കണ്ട കഥ­ക­ളാ­യി­രുന്നു ആദ്യം. കഥ­കള്‍ "സ്വയം­വരം' എന്ന പേരില്‍ സമാ­ഹാ­ര­മാ­ക്കി­യി­ട്ടുണ്ട്. മോശ, ബുദ്ധന്‍ (ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ആമ­സോ­ണി­ലൂടെ വില്‍ക്കുന്നു), ഫറ­വോന്‍ ടു ടാന്‍യാമ, സോക്ര­ട്ട­റീസ് ഒരു നോവല്‍ എന്നി­വയ്ക്കു ശേഷം ഇന്നി­പ്പോള്‍ "മാര്‍ക്കോ­പോളോ'. എഴു­ത്തിന്റെ നിമ്‌നോ­ന്ന­തങ്ങ­ളി­ല്‍ ജോണിന്റെ "മാഗ്നം ഓപ്പസ്' എന്നു പറയാം. നീണ്ട­കാ­ലത്തെ പഠ­നം­കൊണ്ട് ഭാവ­നാ­സ­മ്പ­ന്നവും ഉദ്വേ­ഗ­ഭ­രി­ത­വു­മായ ഒരു യാത്രാ­വി­വ­രണം. മല­യാ­ള­ത്തില്‍ "മാര്‍ക്കോ­പോ­ളോ­യുടെ സഞ്ചാരം' നോവ­ലായി വരു­ന്നത് ഇതാദ്യം. പുസ്തകം തിരു­വ­ന­ന്ത­പു­രത്ത് ഈയ­ടുത്തനാള്‍ പ്രകാ­ശനം ചെയ്തു. പ്രസാ­ധ­കര്‍ കോട്ടയം കറന്റ് ബുക്‌സ്.

ഇന്ത്യയെ, വിശിഷ്യ മല­ബാ­റിനെ, കണ്ടെ­ത്തി­യെ­ന്നു­ള്ള­താണ് മാര്‍ക്കോ­പോ­ളോ­യുടെ ഡയ­റി­ക്കു­റി­പ്പു­ക­ളുടെ പ്രത്യേ­കത. തഞ്ചാ­വൂ­രിലും കന്യാ­കു­മാരി(കൊമരി)യിലും കൊല്ലത്തും (കൗലം) ഏഴി­മല (എലി)യിലും യാത്ര­ചെയ്ത മാര്‍ക്കോ മദ്രാ­സിലെ സെന്റ് തോമസ് മൗണ്ടില്‍ അട­ക്കം­ചെയ്ത തോമാ­ശ്ലീ­ഹ­യെ­ക്കു­റിച്ചും പറ­യു­ന്നുണ്ട്. മെഗ­സ്ത­നീസും ഫാഹി­യാനും അല്‍ബ­റോ­ണിയും ഇബ്‌നു ബത്തു­ത്തയും മുതല്‍ ജോര്‍ജ് വുഡ്‌കോക്ക് വരെ­യുള്ള സഞ്ചാ­രി­കള്‍ കണ്ട കേര­ള­ത്തില്‍ മാര്‍ക്കോ­പോ­ളോ­യുടെ ദര്‍ശ­ന­ങ്ങള്‍ക്ക് ചരി­ത്ര­പ്രാ­ധാ­ന്യ­മേ­റെ­യാണ്. പ്രഗ­ത്ഭ­നായ വേലാ­യു­ധന്‍ പണി­ക്ക­ശേ­രി­യുടെ "സഞ്ചാ­രി­കള്‍ കണ്ട കേരളം' എന്ന കൃതി­ക്കു­ശേഷം മല­യാളം കണ്ട ഏറ്റം മികച്ച സഞ്ചാ­രചരി­ത്ര­­മാണ് ഇത.്

""കാന­ഡ­യില്‍ മിസ്സി­സ്സാ­ഗ­യി­ലുള്ള കുത്ത്‌സ്‌വില്ല­ ലൈബ്ര­റി­യില്‍നിന്നും സെന്‍ട്രല്‍ ലൈബ്ര­റി­യില്‍നിന്നും നിര­വധി ചരി­ത്ര­പു­സ്ത­ക­ങ്ങള്‍ വായി­ച്ചാണ് ഇത്ത­ര­മൊരു നോവല്‍ രൂപ­പ്പെ­ടു­ത്തി­യത്. എന്റെ എഴു­ത്തിന്റെ വഴി­ക­ളില്‍ എന്നോ­ടൊപ്പം വന്ന് ചരി­ത്ര­പു­സ്ത­ക­ങ്ങള്‍ തേടി­പ്പി­ടി­ക്കാന്‍ എന്നെ സഹാ­യിച്ച എന്റെ ഭാര്യ ആനി­യ­മ്മയ്ക്ക് അഭി­വാ­ദ­ന­ങ്ങള്‍'' -മുഖ­വു­ര­യില്‍ നോവ­ലിസ്റ്റ് പറ­യുന്നു.

""റോസ് നിറം, പാതി­യ­ടഞ്ഞ കറുത്ത നയ­ന­ങ്ങള്‍, എഴു­ന്നു­നി­ല്ക്കുന്ന പുരി­ക­ക്കൊ­ടി­കള്‍, മേല്‍ച്ചു­ണ്ടിലും താടി­യി­ലു­മൊ­ഴികെ ശുഷ്ക­മായ നീണ്ട താടി, സാമാന്യം തടിച്ച ശരീരം, തിള­ങ്ങുന്ന മഞ്ഞ­ക്കു­പ്പാ­യവും കറുത്ത പട്ടിന്റെ അരി­കില്‍ തൂവെള്ള രോമം തുന്നി­ച്ചേര്‍ത്ത തല­പ്പാവും ധരിച്ച മഹാ­ച­ക്ര­വര്‍ത്തി'' -ഇങ്ങ­നെ­യാണ് കുബ്ലൈ ഖാനെ നോവ­ലിസ്റ്റ് പരി­ച­യ­പ്പെ­ടു­ത്തു­ന്നത് (പേജ്: 51).

""വെറ്റ മുറുക്കി ചുവ­പ്പിച്ച അധ­ര­ങ്ങ­ളുള്ള, ചെമ്പു നിറ­മുള്ള ഭാര­ത­വാ­സി­കള്‍ (ഭാര­തീ­യര്‍ എന്നു പോരേ?) കൊല്ല­മെന്ന കൊള്ളി­മ­ല­യില്‍നിന്നും കോക്ക­മം­ഗ­ല­ത്തു­നിന്നും ശ്രീരം­ഗ­പ­ട്ട­ണ­ത്തു­നിന്നും എത്തിയ വ്യാപാ­രി­ക­ളാ­ണ­വര്‍'' -കേര­ള­ത്തെ­ക്കു­റി­ച്ചുള്ള അധ്യാ­യ­ത്തില്‍ കഥ­കാ­രന്‍ പറ­യുന്നു.

""മാര്‍ക്കോ തെങ്ങ് എന്ന ഒറ്റ­ത്ത­ടി­വൃക്ഷം ധാരാളം കണ്ടു. അവ കടല്‍ത്തീ­രത്ത് നീണ്ടു­നി­വര്‍ന്നു നില്‍ക്കുന്നു. അതില്‍ നിറയെ പച്ച­നി­റ­മുള്ള വലിയ കായ്കള്‍! മനോ­ഹ­ര­മായ പ്രദേശം. കടലും കരയും തിര­മാ­ല­യില്‍ ആലിം­ഗനം ചെയ്യുന്നു. കാക്ക­കള്‍ എവി­ടെയും. കറുപ്പും ചെമ്പും നിറ­മുള്ള മനു­ഷ്യര്‍. സ്ഥൂലിച്ച ശരീ­ര­പ്ര­കൃതി. അവര്‍ നഗ്ന­രാണ്. സ്ത്രീകള്‍ സുന്ദ­രി­ക­ളാണ്. മാറു മറ­ച്ച­വരും മറ­യ്ക്കാ­ത്ത­വരും. ചില സ്ത്രീകള്‍ ധനി­ക­രാകാം. അവ­രുടെ കൈക­ളിലും കാലു­ക­ളിലും കാതിലും മൂക്കി­ലു­മൊക്കെ സ്വര്‍ണ്ണ­പ്പ­ണ്ട­ങ്ങള്‍'' -ഇതാണ് മാര്‍ക്കോ­പോ­ളോ­യുടെ കേരളം (പേജ് 198).

ജോണിന്റെ പുസ്തകം മല­യാ­ള­ത്തില്‍ ഒരു ബെസ്റ്റ് സെല്ല­റാ­കാന്‍ എല്ലാ സാധ്യ­ത­യു­മുണ്ട്. നോവ­ലിസ്റ്റ് വെനീ­സില്‍ പോയി­ട്ടുണ്ട്. പക്ഷേ, സില്‍ക്ക്‌റൂ­ട്ടിലോ ഈസ്റ്റാമ്പൂ­ളിലോ മംഗോ­ളി­യന്‍ തല­സ്ഥാ­ന­മായ ഉലന്‍ബ­ത്ത­റിലോ ബെയ്ജിം­ഗിലോ പോയി­ട്ടില്ല. അതാണ് അടുത്ത സ്വപ്നം. ഒന്നു­കൂ­ടി­യുണ്ട്; നാട്ടില്‍ ഒരു വീടില്ല. പക്ഷേ, ജനിച്ച ഗ്രാമ­ത്തില്‍, കടപ്ര മാന്നാ­റില്‍, പമ്പാ­തീ­രത്ത് സ്വന്തം സ്ഥല­മുണ്ടെ­ന്നത് അഭി­മാനം. അവിടെയല്ലേ നമ്മുടെ വേരുകള്‍! രണ്ടു പുത്ര­ന്മാര്‍ - ജിനോ, ജിക്കു. ജിക്കു­വിന്റെ ഭാ­­ര്യ ലിസ കാപ്പ ബിയാങ്കോ മാര്‍ക്കോ­പോ­ളോ­യുടെ നാട്ടുകാരിയാണ്. കനേ­ഡ­ി­യന്‍ ഇറ്റ­ാലി­യന്‍.
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
"മാര്‍ക്കോ­പോളോ'യുടെ കഥാ­കാ­രന്‍ ജോണ്‍ ഇള­മത.
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
നോവല്‍­ "മാര്‍ക്കോ­പോളോ'
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
പ്ര­കാ­ശനം: ജോര്‍ജ് ഓണ­ക്കൂര്‍, രാജീവ് കുമാര്‍. ആനി­യ­മ്മ, ജോണ്‍
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
ചരി­ത്രത്തിന്റെ പാ­ദമുദ്രകള്‍ തേടി­ ഇറ്റലിയില്‍: ജോണ്‍, ജോര്‍ജ്കണ്ടത്തില്‍,, ട്രേസി, ആനി­യ­മ്മ
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
പുനഃ­സ­മാ­ഗമം: ജര്‍മ­നി­യില്‍ ഒന്നിച്ച­ുണ്ടാ­യി­രുന്ന ജോ­സ് പാല­മ­റ്റവും ത്രേസ്യാ­മ്മയും; ഒപ്പം ജോണ്‍ ഇള­മത (ജൂനി­യര്‍), കുസ­ുമം
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
പ്രവാ­സി­എഴു­ത്തുകാ­ര്‍ മൂവരും: അബ്ദുള്‍പുന്നയുര്‍ക്കുളം, ബെന്യാ­മിന്‍, ജോണ്‍.
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
വെനീസ്: മാര്‍ക്കോ­പോ­ളോ­യുടെ ജനനും മര­ണവും ഇവിടെ.
സില്‍ക്ക്‌റൂട്ടി­ലൂടെ മല­യാ­ളി­യുടെ മനോ­രഥം ഉരു­ളുന്നു, ജോണ്‍ ഇള­മ­ത­യുടെ നോവല്‍ - മാര്‍ക്കോ­പോളോ (രചന, ചിത്ര­ങ്ങള്‍: കുര്യന്‍ പാമ്പാടി)
യുനെ­സ്‌കോ­യുടെ ഹെരി­റ്റേജ് പദവി കിട്ടിയ സില്‍ക്ക്‌റൂട്ട് - 6500 കിലോ­മീ­റ്റര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക